നിലമ്പൂര്‍: ജില്ലയിലെ വനമേഖലയില്‍ കാട്ടുതീ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഇത് തടയുന്നതിന്‍െറ ഭാഗമായി വനം വകുപ്പ് നിയമം കര്‍ശനമാക്കുന്നു. തീയിടുന്നത് കൈയോടെ പിടിച്ചാല്‍ നിയമത്തിന്‍െറ ഒരു ഇളവും നല്‍കില്ളെന്നാണ് അധികൃതര്‍ ആവര്‍ത്തിച്ച് പറയുന്നത്. ഈ വേനലില്‍ നിലമ്പൂര്‍ നോര്‍ത്-സൗത് ഡിവിഷനുകളില്‍ അതീവസംരക്ഷണ മേഖല ഉള്‍പ്പെടെ ഹെക്ടര്‍ കണക്കിന് സ്വഭാവിക വനവും മുളങ്കാടുകളുമാണ് അഗ്നിക്കിരയായത്. ജില്ലയിലെ എല്ലാ റെയ്ഞ്ച് വനങ്ങളിലും ഇതിനകം കാട്ടുതീ പടര്‍ന്നുപിടിച്ചു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കുറി കാട്ടുതീയുടെ തോത് വളരെ കൂടുതലാണ്. വേനല്‍മഴ ലഭിക്കാത്തത് ഇത്തവണ കാട്ടുതീ പടര്‍ന്നു പിടിക്കാനിടയാക്കി. നിലമ്പൂര്‍ വനമേഖലയിലെ വനാതിര്‍ത്തി പ്രദേശങ്ങളിലാണ് കൂടുതലായും തീ പടര്‍ന്നത്. അതുകൊണ്ട് തന്നെ കാട്ടുതീക്ക് പിന്നില്‍ മനുഷ്യന്‍െറ ഇടപെടലാണെന്ന് വ്യക്തമാണ്. കാട്ടുതീക്കെതിരെ ഇത്തവണ വനംവകുപ്പ് നാട്ടുകാര്‍ക്കിടയില്‍ കാര്യമായ ബോധവത്കരണം നടത്തിയിട്ടില്ല. പ്രത്യാഘാതങ്ങള്‍ ഏറെ വലുതാണെന്നറിഞ്ഞിട്ടും മന$പൂര്‍വം കാട്ടില്‍ തീയിടുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടിയെടുക്കുമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നല്‍കി. വനം നിയമം സെക്ഷന്‍ 27 പ്രകാരം ഒരുവര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. 1000 മുതല്‍ 5000 രൂപവരെ പിഴയും കൂടാതെ കാട്ടുതീയില്‍ കാര്യമായ നഷ്ടമുണ്ടായാല്‍ അതിനുള്ള നഷ്ടപരിഹാരവും ഈടാക്കാവുന്നതാണ്. കാട്ടു തീ തടയാനും പ്രതിരോധിക്കാനും നാട്ടുകാരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും ക്ളബുകളുടെയും സഹകരണവും സഹായവും നോര്‍ത്-സൗത് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍മാര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.