അര്‍ധരാത്രി വീട്ടില്‍കയറി ആക്രമിച്ചതായി പരാതി

എടവണ്ണ: അര്‍ധരാത്രി രണ്ടംഗ സംഘം വീട്ടില്‍കയറി ആക്രമിച്ചതായി പരാതി. പത്തപ്പിരിയം സത്യാനത്ത് പോത്തുവെട്ടി കോളനിക്ക് സമീപം താമസിക്കുന്ന വാറങ്ങോടന്‍ ഹബീബ് റഹ്മാന്‍െറ വീട്ടിലാണ് തിങ്കളാഴ്ച അര്‍ധരാത്രി രണ്ടംഗ സംഘം ബൈക്കിലത്തെി ഗ്ളാസുകള്‍ അടിച്ചുതകര്‍ക്കുകയും മുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ തകര്‍ക്കുകയും വാതില്‍ ചവിട്ടിപ്പൊളിക്കുകയും ചെയ്തത്. ഗ്ളാസ് അടിച്ചുതകര്‍ക്കുന്നതിനിടെ കുടുംബ നാഥന്‍ ഹബീബിന് പരിക്കേറ്റു. ഹബീബും ഭാര്യയും മൂന്നു കുട്ടികളുമടങ്ങുന്ന കുടുംബത്തിന് വൈകീട്ട് എട്ടോടെ ഫോണിലൂടെ വധഭീഷണിയത്തെിയിരുന്നു. തുടര്‍ന്ന് അര്‍ധരാത്രി ഒന്നരയോടെയാണ് രണ്ടുപേര്‍ ബൈക്കിലത്തെി വീട്ടിലേക്ക് കയറിയത്. കൊല്ലുമെന്ന ഭീഷണി മുഴക്കിയായിരുന്നു അക്രമം. എടവണ്ണ എസ്.ഐ സ്ഥലത്തത്തെി പരിശോധന നടത്തി. ഹബീബിന്‍െറ പരാതി പ്രകാരം എടവണ്ണ സ്വദേശി കല്ലുവെട്ടിക്കുഴി മുജീബ് റഹ്മാനെതിരെ കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.