കോഡൂര്‍: ഗ്രാമപഞ്ചായത്തിലെ ഒറ്റത്തറ-14ാം വാര്‍ഡ് സമ്പൂര്‍ണ ജൈവ കര്‍ഷക വാര്‍ഡാക്കുന്നു. ‘നഞ്ഞില്ലാത്തൊരു കയില് കഞ്ഞി’ എന്നുപേരിട്ട പദ്ധതിയുടെ ആദ്യഘട്ട പരിശീലനം തിങ്കളാഴ്ച രാവിലെ 10ന് പാട്ടുപാറക്കുളമ്പ് താജുല്‍ ഉലൂം മദ്റസയില്‍ നടക്കും. കുടുംബശ്രീ അയല്‍ക്കൂട്ടം അംഗങ്ങള്‍ മുഖേന നടത്തിയ വിവര ശേഖരണത്തിലൂടെ തെരഞ്ഞെടുത്ത ജൈവകൃഷി ചെയ്യാന്‍ താല്‍പര്യമുള്ള 150 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുക. വേനല്‍ കാലത്ത് കൃഷി ചെയ്യാവുന്ന വിവിധയിനം വിളകളുടെ തൈകളും പരിപാടിയില്‍ വിതരണം ചെയ്യും. ഒരോ കുടുംബത്തിനും ആവശ്യമായ വിഷരഹിത ഭക്ഷ്യ വസ്തുക്കള്‍ ഉല്‍പാദിപ്പിക്കുക എന്നതാണ് കോഡൂര്‍ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി സ്വന്തം ഭൂമിയിലും തരിശ്ഭൂമി കണ്ടത്തെി പാട്ടത്തിനെടുത്തും ജൈവകൃഷി നടത്താനാവശ്യമായ എല്ലാ സഹായങ്ങളും കര്‍ഷകര്‍ക്ക് നല്‍കും. തരിശുഭൂമിയിലെ കുറ്റിച്ചെടികളും കളകളും നീക്കി കൃഷിയോഗ്യമാക്കാനും മണ്ണൊരുക്കി തറ എടുക്കാനും കൃഷി പരിപാലിക്കാനും ആവശ്യമായി വരുന്ന ചെലവുകള്‍ കണക്കാക്കി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കര്‍ഷകന് സാമ്പത്തിക സഹായം നല്‍കും. തുക അതത് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലൂടെ വിതരണം ചെയ്യും. വിത്തും തൈകളും ജൈവ കീടനാശിനികളും സബ്സിഡിയോട് കൂടി എത്തിച്ച് നല്‍കും. കാലാവസ്ഥക്ക് അനുയോജ്യമായി അതത് കാലങ്ങളില്‍ ചെയ്യാവുന്ന കാര്‍ഷിക വിളകളെക്കുറിച്ചും കൃഷി രീതിയെക്കുറിച്ചും ജൈവ കീടനിയന്ത്രണ മാര്‍ഗങ്ങളെക്കുറിച്ചും യഥാസമയം കര്‍ഷകര്‍ക്ക് പരിശീലനം നല്‍കും. ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വിളകളില്‍ സ്വന്തം ആവശ്യം കഴിഞ്ഞ് ബാക്കി വരുന്നവ ചെമ്മങ്കടവിലെ ഗ്രാമപഞ്ചായത്തിന്‍െറ ജൈവ കാര്‍ഷിക ഉല്‍പാദന വിപണന കേന്ദ്രത്തിലൂടെ വില്‍ക്കാന്‍ സൗകര്യമൊരുക്കും. 60 വയസ്സ് കഴിഞ്ഞ പത്ത് സെന്‍റില്‍ കൂടുതല്‍ ഭൂമിയില്‍ കൃഷിചെയ്യുന്ന മുഴുവന്‍ കര്‍ഷകര്‍ക്കും കര്‍ഷക ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ വേണ്ട നടപടിയും സ്വീകരിക്കും. ഏകദിന പരിശീലന പരിപാടിക്ക് കോഡൂര്‍ ഗ്രാമപഞ്ചായത്ത് സി.പി. ഷാജി, കൃഷി ഓഫിസര്‍ പ്രകാശ് പുത്തന്‍മഠത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.