അഞ്ച് കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

വണ്ടൂര്‍: വില്‍പനക്കായി കാറില്‍ കൊണ്ടു വരികയായിരുന്ന അഞ്ച് കിലോ കഞ്ചാവുമായി രണ്ടുപേര്‍ കാളികാവ് എക്സൈസ് സംഘത്തിന്‍െറ പിടിയിലായി. മധുര തിരുവെള്ളൂര്‍ സ്വദേശി വടക്കേതില്‍ വീട്ടില്‍ അബ്ദുല്‍ (48), പൂക്കോട്ടൂര്‍ പുല്ലാര ഇല്ലിക്കാതൊടി അസ്ഗര്‍ അലി (34) എന്നിവരാണ് പിടിയിലായത്. കാളികാവ്, വണ്ടൂര്‍ എന്നിവിടങ്ങളിലേക്ക് ഇവര്‍ കഞ്ചാവ് എത്തിച്ചു നല്‍കുന്നതായുള്ള രഹസ്യ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് എറിയാട് പള്ളിപ്പടിയില്‍ വെച്ച് പ്രതികള്‍ വലയിലായത്. മഞ്ചേരി ഭാഗത്ത് എക്സൈസും പൊലീസും പരിശോധനകള്‍ ശക്തമാക്കിയതിനെ തുടര്‍ന്ന് ആവശ്യക്കാരേറെയായിരുന്നു. ഇത് മുതലെടുത്ത് ഇവര്‍ വില്‍പന വര്‍ധിപ്പിക്കുകയായിരുന്നു. പലപ്പോഴായി 20 കിലോ കഞ്ചാവ് മേഖലയില്‍ വില്‍പന നടത്തിയതായി പ്രതികള്‍ മൊഴി നല്‍കി. മുമ്പ് ചന്ദനക്കടത്തു കേസില്‍ പ്രതിയായിരുന്നു അബ്ദുല്‍. അസ്ഗര്‍ അലിയുടെ ബന്ധുവിനായാണ് ഇയാള്‍ തമിഴ്നാട്ടില്‍ നിന്ന് ചന്ദനം എത്തിച്ചിരുന്നത്. ഈ കൂട്ടുകെട്ടാണ് ഇരുവരെയും പുതിയ കച്ചവടത്തിലേക്കത്തെിച്ചത്. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.ടി. സജിമോന്‍, പ്രിവന്‍റീവ് ഓഫിസര്‍ ടി. ഷിജുമോന്‍, സിവില്‍ എക്സസൈസ് ഓഫിസര്‍മാരായ പി.വി. സുബാഷ്, എം. വിനില്‍ കുമാര്‍, ശങ്കരനാരായണന്‍, പി. അശോക് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ വടകര നാര്‍ക്കോട്ടിക് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.