മലപ്പുറം: മലപ്പുറം ഗവ. വനിത കോളജിന്‍െറ ഒൗപചാരിക ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. മലപ്പുറം വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നതായി അദ്ദേഹം പറഞ്ഞു. ഇതിനുപിന്നില്‍ മലപ്പുറത്തുനിന്നുള്ള ജനപ്രതിനിധികളുടെ പങ്ക് വളരെ വലുതാണ്. സി.എച്ച്. മുഹമ്മദ്കോയ മുതല്‍ അബ്ദുറബ്ബ് വരെയുള്ളവരുടെ ശക്തമായ നേതൃത്വവും വിദ്യാഭ്യാസ പുരോഗതിക്ക് പിന്നിലുണ്ട്. ഏതെങ്കിലും പ്രത്യേക വിഭാഗം മാത്രമായല്ല, നാട് മൊത്തമായാണ് ഇതിന്‍െറ ഗുണഫലങ്ങള്‍ അനുഭവിക്കുന്നത്. മലപ്പുറത്തിന്‍െറ വിജയം കൂടുതല്‍ ഉന്നതങ്ങളിലേക്ക് എത്തണമെന്ന് അദ്ദേഹം ആശംസിച്ചു. മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് കോളജ് കെട്ടിടത്തിന്‍െറ ശിലാസ്ഥാപനം നിര്‍വഹിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്സന്‍ സി.എച്ച്. ജമീല ടീച്ചര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സക്കീന പുല്‍പ്പാടന്‍, പെരുമ്പള്ളി സെയ്ത്, സലീന ടീച്ചര്‍, ഒ. സഹദേവന്‍, പ്രഫ. കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍, ടി.വി. ഇബ്രാഹിം, ഇ. മുഹമ്മദ്കുഞ്ഞി, ജോണി പുല്ലന്താണി, സബാഹ് പുല്‍പറ്റ, ടി.എന്‍. ശിവശങ്കരന്‍, പി. മുഹമ്മദലി, മാത്യൂ സെബാസ്റ്റ്യന്‍, കെ. നാരായണന്‍ മാസ്റ്റര്‍, ഡോ. കെ.പി. മീര, കെ. ഉമ്മര്‍, എം.എ. അപര്‍ണ എന്നിവര്‍ സംബന്ധിച്ചു. പി. ഉബൈദുല്ല എം.എല്‍.എ സ്വാഗതവും ഡോ. സൈനുല്‍ ആബിദ് കോട്ട നന്ദിയും പറഞ്ഞു. പി. ഉബൈദുല്ല എം.എല്‍.എക്കുള്ള ഉപഹാരം മുഖ്യമന്ത്രി സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.