മഞ്ചേരി: ഗവ. പോളിടെക്നിക്ക് കോളജിന് ആവശ്യമായ 5.15 ഏക്കര്‍ സ്ഥലം മഞ്ചേരി ഗവ. ടെക്നിക്കല്‍ ഹയര്‍സെക്കന്‍ഡറിയില്‍ നിന്ന് അനുവദിച്ച് ഉത്തരവിറങ്ങി. സംസ്ഥാനത്ത് പ്രഖ്യാപിച്ച ആറ് സര്‍ക്കാര്‍ പൊളിടെക്നിക്കുകളില്‍ ആദ്യത്തേതിന്‍േറതാണ് ഭൂമി കൈമാറുന്നത്.സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ തന്നെയാണ് ടെക്നിക്കല്‍ ഹൈസ്കൂളും പോളിടെക്നിക്കുമെന്നതിനാല്‍ ഭൂമി ഏറ്റെടുക്കലും കൈമാറലും സാങ്കേതികം മാത്രമാണ്. കഴിഞ്ഞ ജൂണില്‍ ക്ളാസ് തുടങ്ങാന്‍ കണ്ട് മഞ്ചേരിയില്‍ രണ്ടു വര്‍ഷം മുമ്പ് പോളിടെക്നിക്ക് പ്രഖ്യാപിച്ചതാണ്. എന്നാല്‍ സര്‍ക്കാറിന്‍െറ പൂര്‍ണ അനുമതി ലഭിക്കാന്‍ കാലതാമസമുണ്ടായി. ഇനി അടുത്ത ജൂണിലും ക്ളാസ് തുടങ്ങാന്‍ സാധ്യത കുറവാണ്. സര്‍ക്കാര്‍ അനുവദിച്ച ഫണ്ടുകൊണ്ട് കെട്ടിടങ്ങളും മറ്റുഭൗതിക സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്. ഒരുവര്‍ഷം മുമ്പാണ് ആറ് പോളിടെക്നിക്കുകള്‍ക്കും സ്പെഷല്‍ ഓഫിസര്‍മാരെ നിയമിച്ചത്. 14 ഏക്കറോളമുള്ളതാണ് മഞ്ചേരി ടെക്നിക്കല്‍ ഹൈസ്കൂള്‍ കോമ്പൗണ്ട്. ഇതില്‍ 5.15 ഏക്കര്‍ പോളി ടെക്നിക്കിനും 50 സെന്‍റ് പുതുതായി അനുമതിയായ ഫയര്‍ സ്റ്റേഷനും നീക്കിവെക്കുന്നുണ്ട്.പോളിടെക്നിക്കിന്‍െറ ഭൂമിയുടെ രേഖകള്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ സ്പെഷല്‍ ഓഫിസര്‍ മുഹമ്മദ് മുസ്തഫക്ക് അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ കൈമാറി. മദന മോഹിനി, സി. വിലാസിനി, സ്കൂള്‍ സൂപ്രണ്ട് ഇ.എ. നൗഷാദ് എന്നിവരും നഗരസഭാ ഭരണസമിതി അംഗങ്ങളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.