പെരിന്തല്‍മണ്ണ: സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി പെരിന്തല്‍മണ്ണ നഗരസഭക്ക് 2016-17 വര്‍ഷത്തില്‍ ലഭിക്കേണ്ട 3.31 കോടി രൂപയില്‍ 43 ലക്ഷം കുറവ് വരുത്തിയത് നഗരസഭ യോഗത്തില്‍ പ്രതിഷേധത്തിനിടയാക്കി. 2.88 ലക്ഷം രൂപയാണ് അനുവദിച്ചത്. തെരുവ്വിളക്ക് സ്ഥാപിക്കാനും പരിചരിക്കാനും കാസര്‍കോട് കേന്ദ്രമായുള്ള ‘ക്രൂസ്’ കമ്പനിയെ ഏല്‍പിച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനം മാറ്റി സ്വന്തമായി ടെന്‍ഡര്‍ നടപടി സ്വീകരിക്കാന്‍ അനുമതി വേണമെന്ന് കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. അറ്റകുറ്റപണി കൃത്യമായി നടക്കാന്‍ പ്രാദേശിക ഏജന്‍സിയെ വെക്കുകയാണ് ഉചിതമെന്ന് ചെയര്‍മാന്‍ എം. മുഹമ്മദ് സലീം ചുണ്ടിക്കാട്ടി. ഇക്കാര്യം വിശദീകരിച്ച് സര്‍ക്കാര്‍ അനുമതി തേടി സമര്‍പ്പിച്ച കത്തിന് 15 ദിവസത്തിനകം മറുപടി ലഭിച്ചില്ളെങ്കില്‍ കൗണ്‍സില്‍ തീരുമാനം നടപ്പാക്കാനാവുമെന്ന് സെക്രട്ടറി എ.എസ്. സുഭഗന്‍ വ്യക്തമാക്കി. 2016-17 വര്‍ഷത്തേക്ക് വകയിരുത്തിയ 9,96,15,300 രൂപയുടെ പദ്ധതികള്‍ കൗണ്‍സില്‍ അംഗീകരിച്ചു. ജനറല്‍ വിഭാഗത്തില്‍ 28,86,73,000 രൂപയും ധനകാര്യ കമീഷന്‍ വിഹിതമായി 3,54,75,000 രൂപയും എസ്.സി ഫണ്ടായി 1,57,09,000 രൂപയും അറ്റകുറ്റ പണികള്‍ക്കായി 90,44,000 രൂപയും റോഡ് അറ്റകുറ്റപണിക്കായി 1,05,20,000 രൂപയുമാണ് വകയിരുത്തിയത്. സേവനം കാര്യക്ഷമമാക്കല്‍ -51.50 ലക്ഷം, കൃഷി -55 ലക്ഷം, മൃഗസംരക്ഷണം-27.5 ലക്ഷം, വിദ്യാഭ്യാസം സ്കൂള്‍ -84 ലക്ഷം, ഹയര്‍ സെക്കന്‍ഡറി -33 ലക്ഷം, ആരോഗ്യം, ശുചിത്വം -49.94 ലക്ഷം, കലാ സാംസ്കാരികം, കായികം -27.5 ലക്ഷം, ദാരിദ്ര്യ ലഘൂകരണം -162 ലക്ഷം, സാമൂഹിക ക്ഷേമം -147 ലക്ഷം, കുടിവെള്ളം -80 ലക്ഷം, ഉര്‍ജ്ജം -70 ലക്ഷം, ഗതാഗതം -203.71 ലക്ഷം രൂപ എന്നിങ്ങനെയാണ് വകയിരുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.