ജില്ലാ ആരോഗ്യ സന്ദേശയാത്രക്ക് തുടക്കം

തിരൂരങ്ങാടി: ‘രോഗപ്രതിരോധം പരമപ്രധാനം’ സന്ദേശത്തില്‍ ജില്ലാ ആരോഗ്യവകുപ്പിന്‍െറ ആഭിമുഖ്യത്തില്‍ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ആരോഗ്യ സന്ദേശ യാത്രക്ക് ചെമ്മാട്ട് തുടക്കം. മഴക്കാലമത്തെുന്നതോടെ രോഗങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സാധ്യത മുന്നില്‍കണ്ടാണ് ‘മഴയത്തെും മുമ്പെ’ എന്ന പേരില്‍ യാത്ര സംഘടിപ്പിക്കുന്നത്. നഗരസഭാധ്യക്ഷ കെ.ടി. റഹീദ, ജാഥാ ക്യാപ്റ്റന്‍ ബി.എസ് അനില്‍കുമാറിന് പതാക കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ സി.പി. സുഹറാബി, ബ്ളോക്ക് പ്രസിഡന്‍റ് കലാം മാസ്റ്റര്‍, കൗണ്‍സിലര്‍മാരായ ഇഖ്ബാല്‍ കല്ലുങ്ങല്‍, ഉള്ളാട്ട് റസിയ, കദീജ, റുഖിയ്യ, സുബൈദ, ജൂലി ബുഷ്റ അസീസ്, ഡെപ്യൂട്ടി ഡി.എം.ഒ മുഹമ്മദ് ഇസ്മായില്‍, ഡോ. നന്ദകുമാര്‍, ഡോ. ശ്രീബിജു, ഡോ. സമീല്‍ എന്നിവര്‍ സംസാരിച്ചു. മികച്ച പോളിയോ ബൂത്തായി തെരഞ്ഞെടുത്ത പൂതേരി അങ്കണവാടിക്കുള്ള ബ്ളോക്ക്തല പുരസ്കാരം ചടങ്ങില്‍ വിതരണം ചെയ്തു. ആരോഗ്യ സന്ദേശയാത്രയുടെ ഭാഗമായി ഒരുക്കിയ പാവനാടകം ശ്രദ്ധേയമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.