ഓവുചാലില്ല:കരുവാരകുണ്ട്–എടത്തനാട്ടുകര റോഡില്‍ യാത്ര ദുരിതം

കരുവാരകുണ്ട്: ഓവുചാലില്ലാത്തതിനാല്‍ കരുവാരകുണ്ട്-എടത്തനാട്ടുകര റോഡില്‍ യാത്ര ദുരിതമാവുന്നു. റോഡിന്‍െറ ഇരുവശങ്ങളിലും മഴവെള്ളം ഒഴുകി രൂപപ്പെട്ട വലിയ ചാലുകളില്‍ വീണ് നിരവധി വാഹനങ്ങളാണ് അപകടത്തില്‍പ്പെടുന്നത്. മഴ പെയ്താല്‍ റോഡരികിലെ വെള്ളം സ്വകാര്യ വ്യക്തികളുടെ പറമ്പിലൂടെയും കുത്തിയൊലിക്കുന്നു. കരുവാരകുണ്ടില്‍നിന്ന് പാലക്കാട് ജില്ലയിലേക്ക് പ്രവേശിക്കാവുന്ന തരത്തില്‍ രണ്ടര കിലോ മീറ്ററില്‍ പി.എം.ജി.എസ്.വൈ പദ്ധതിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച റോഡിന് ഒരു കോടി 56 ലക്ഷം രൂപയാണ് ഫണ്ട് അനുവദിച്ചിരുന്നത്. റോഡ് തുടങ്ങുന്നയിടം മുതല്‍ അവസാനിക്കുന്നത് വരെ ഒരിടത്തും ഓവുചാല്‍ നിര്‍മിച്ചിട്ടില്ല. പ്രവൃത്തി സമയത്ത് തന്നെ ഓവുചാല്‍ ഇല്ലാതെ പണി നടത്താന്‍ പറ്റില്ളെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു. പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന പദ്ധതിയില്‍ ഉള്‍പ്പെട്ട റോഡുകള്‍ക്ക് അഞ്ചു വര്‍ഷം ഗ്യാരന്‍റിയാണ് പറയുന്നത്. കാലാവധിക്കിടയില്‍ നിര്‍മാണ പ്രവൃത്തിയില്‍ പിഴവുകളുണ്ടായാല്‍ തീര്‍ക്കാന്‍ 15 ലക്ഷം രൂപ മാറ്റിവെച്ചതിന് ശേഷമേ കരാര്‍ തുക നല്‍കാറുള്ളൂ. കോടികള്‍ മുടക്കി നിര്‍മിച്ച റോഡിന്‍െറ ശോച്യാവസ്ഥക്കെതിരെ സി.പി.എം ബ്രാഞ്ച് കമ്മിറ്റി പരാതി നല്‍കിയതായി ബ്രാഞ്ച് സെക്രട്ടറി ഇ. കുഞ്ഞാണി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.