ക്രഷര്‍ യൂനിറ്റിനെതിരെ പ്രതിഷേധിച്ചവര്‍ക്കുനേരെ പൊലീസ്–ഗുണ്ടാ ആക്രമണമെന്ന്

മലപ്പുറം: പുളിക്കല്‍ അരൂര്‍ കരിക്കാട്ടുകുഴിയില്‍ നിര്‍മാണത്തിലിരിക്കുന്ന ക്രഷര്‍ യൂനിറ്റിനെതിരെ സമാധാനപരമായി സമരം നടത്തുന്ന നാട്ടുകാരോട് പൊലീസും ഗുണ്ടകളും ചേര്‍ന്ന് പ്രതികാരനടപടി സ്വീകരിക്കുന്നതായി പഞ്ചായത്തംഗവും പരിസ്ഥിതി സംരക്ഷണ സമിതി ഭാരവാഹികളും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ചൊവ്വാഴ്ച ക്രഷര്‍ സാമഗ്രികളുമായത്തെിയ രണ്ട് ലോറി തടഞ്ഞതാണ് പ്രകോപനം. തുടര്‍ന്ന് പൊലീസ് സഹായത്തോടെ നാട്ടുകാര്‍ക്കെതിരെ ആക്രമണമുണ്ടായി. സ്ത്രീകളെയുള്‍പ്പെടെ ഭീഷണിപ്പെടുത്തി. സംഭവമറിഞ്ഞ് സ്ഥലത്തത്തെിയ തന്നെയും കൈയേറ്റം ചെയ്തതായി പഞ്ചായത്തംഗം എന്‍.സി. മുഹമ്മദ് അന്‍വര്‍ സാദത്ത് പറഞ്ഞു. പിറ്റേന്ന് രാത്രിയും പൊലീസ് വീടുകള്‍ കയറിയിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പ്രദേശത്തെ നിരവധി യുവാക്കള്‍ക്കെതിരെ കള്ളക്കേസുകളുണ്ട്. അടുത്ത 15 ദിവസം ക്രഷര്‍ വിഷയത്തില്‍ ഇടപെടില്ളെന്ന് കൊണ്ടോട്ടി പൊലീസ് നല്‍കിയ വാക്ക് നിലനില്‍ക്കെയാണ് ഇത്തരത്തില്‍ പെരുമാറിയതെന്നും സൈ്വരജീവിതം അനുവദിച്ചില്ളെങ്കില്‍ സി.ഐ ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. പി.എം. നബീല്‍, പി.കെ. റഫീഖ് അഫ്സല്‍, ടി.കെ. നിസാര്‍, എം. ഫിറോസ്, പി. ജാഫര്‍ എന്നിവരും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.