മഞ്ചേരി: മെഡിക്കല്‍ കോളജ് കാമ്പസില്‍ ശക്തമായ മഴയില്‍ അടിത്തറയിളകി തകരാറിലായ താല്‍ക്കാലിക റെസിഡന്‍റ് ഹോസ്റ്റലുകള്‍ പുനര്‍നിര്‍മിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് എന്‍.ആര്‍.എച്ച്.എമ്മിന് കത്ത് നല്‍കി. തിരുവനന്തപുരം കഴക്കൂട്ടത്ത് ദേശീയ ഗെയിംസ് ആവശ്യാര്‍ഥം പണിത ഗെയിംസ് വില്ളേജിലെ കെട്ടിടങ്ങളാണ് മഞ്ചേരിയില്‍ കൊണ്ടുവന്ന് സ്ഥാപിച്ചത്. ശാസ്ത്രീയ മുന്നൊരുക്കങ്ങളോ സംരക്ഷണ ഭിത്തിയോ കൂടാതെ പണിത കെട്ടിങ്ങളുടെ അടിഭാഗത്ത് മണ്ണിളകി മിക്കതിന്‍െറയും അടിത്തറ പൊളിഞ്ഞിരുന്നു. 14 ഹോസ്റ്റലുകളാണ് ഇത്തരത്തില്‍ നിര്‍മിച്ചത്. താല്‍ക്കാലിക കെട്ടിടത്തില്‍ വൈദ്യുതീകരണവും സാനിറ്റേഷന്‍ പ്രവൃത്തികളും ഒരുക്കാന്‍ കഴിയും. മഞ്ചേരിയില്‍ സ്ഥാപിച്ച കെട്ടിടങ്ങളില്‍ ഇവയുടെ പ്രവൃത്തി അവസാനഘട്ടത്തിലായിരുന്നു. റെസിഡന്‍റ് മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വേണ്ടിയാണ് ഹോസ്റ്റല്‍ നിര്‍മിച്ചത്. എന്‍.ആര്‍.എച്ച്.എം അധികൃതരാണ് പ്രവൃത്തി നടത്തിയതെന്നാണ് മഞ്ചേരി മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നത്. നിര്‍മാണ ഘട്ടത്തില്‍ വേണ്ടത്ര മേല്‍നോട്ടമില്ലാതെ പോയതാണ് കെട്ടിടങ്ങള്‍ ഈ സ്ഥിതിയിലാവാന്‍ കാരണം. വേണ്ടത്ര ആലോചനയില്ലാതെ രണ്ടുവര്‍ഷം മുമ്പ് 3.5 കോടി രൂപ ചെലവില്‍ രണ്ട് ഫാബ്രിക്കേറ്റഡ് ബില്‍ഡിങ്ങുകള്‍ സ്ഥാപിച്ചതും വെറുതെയായി. ഇതില്‍ ഒന്ന് കാബിനുകളാക്കി തിരിച്ച് വിദ്യാര്‍ഥി ഹോസ്റ്റലും മറ്റേത് ഓഡിറ്റോറിയവുമാക്കി തെരഞ്ഞെടുപ്പിന് മുമ്പ് മന്ത്രിയെ വരുത്തി ഉദ്ഘാടനം നടത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.