മരവട്ടത്ത് കോളജിലെ അടിപിടി: അഞ്ച് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

കാടാമ്പുഴ: ജൂനിയര്‍ വിദ്യാര്‍ഥിയെ മരവടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചതായ പരാതിയില്‍ സീനിയര്‍ വിദ്യാര്‍ഥികളായ അഞ്ച് പേര്‍ കോട്ടക്കലില്‍ അറസ്റ്റിലായി. മരവട്ടം ഗ്രേസ് വാലി കോളജിലാണ് സംഭവം. മൂന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥികളായ പൊന്മുണ്ടം സ്വദേശി സമീമുദ്ദീന്‍ (22), ചേങ്ങോട്ടൂര്‍ സ്വദേശി റഹ്മത്തുല്ല (23), രണ്ടത്താണി സ്വദേശി ജാബിര്‍(19), കരേക്കാട് മുഹമ്മദലി (19), മറ്റത്തൂര്‍ ഷുഹൈബ് (22) എന്നിവരെയാണ് എസ്.ഐ മഞ്ജിത്ത് ലാല്‍ അറസ്റ്റ് ചെയ്തത്. ചൂനൂര്‍ സ്വദേശിയും രണ്ടാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയുമായ മുഹമ്മദ് ഷയാസാണ് (18) പരാതിക്കാരന്‍. വലതു കൈക്ക് പരിക്കേറ്റ വിദ്യാര്‍ഥി ചികിത്സയിലാണ്. ബൈക്കുകള്‍ നിര്‍ത്തിയിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ജൂനിയര്‍ വിദ്യാര്‍ഥികള്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനെതിരെ സീനിയര്‍ വിദ്യാര്‍ഥികള്‍ രംഗത്തത്തെുകയും വാഹനങ്ങളുടെ കാറ്റ് അഴിച്ചുവിടുകയും ചെയ്തിരുന്നു. ഇത് സഹ വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിന് വഴിവെച്ചതും ഷയാസിന് പരിക്കേറ്റതും. പിടിയിലായവരെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.