കുറ്റിപ്പുറം: കുറ്റിപ്പുറത്ത് സ്കൂള്‍ ബസ് മറിഞ്ഞ് മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. ഹൈവേ ജങ്ഷന് സമീപത്ത് പഴയ ഹൈവേ റോഡിലാണ് അപകടം. പാഴൂര്‍ എ.എം.യു.പി സ്കൂള്‍ ബസാണ് വ്യാഴാഴ്ച വൈകീട്ട് 4.30ഓടെ അപകടത്തില്‍പെട്ടത്. ബസിന്‍െറ സ്റ്റിയറിങ് ടയറുമായി ബന്ധിപ്പിക്കുന്ന ഭാഗം പൊട്ടിയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. 10 വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റ നാലാം ക്ളാസ് വിദ്യാര്‍ഥി ഫാരിസ് (ഒമ്പത്), അഞ്ചാം ക്ളാസ് വിദ്യാര്‍ഥി സ്വാലിഹ് (10), ഏഴാം ക്ളാസ് വിദ്യാര്‍ഥി സന നസ്റിന്‍ (12) എന്നിവരെ കുറ്റിപ്പുറം സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറ്റിപ്പുറം എസ്.ഐ ജോസ് കുര്യന്‍, മലപ്പുറം ആര്‍.ടി.ഒയുടെ നിര്‍ദേശപ്രകാരം തിരൂര്‍ മോട്ടോര്‍ വാഹന വകുപ്പ് എം.വി.ഐ അനസ് മുഹമ്മദ്, എ.എം.വി.ഐ അഷ്റഫ് എന്നിവര്‍ സ്ഥലത്തത്തെി. റോഡിലെ അശാസ്ത്രീയ ഹമ്പും കുഴിയുമാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വാഹനത്തില്‍ വിദ്യാര്‍ഥികള്‍ കുറവായത് വന്‍ ദുരന്തമൊഴിവാക്കി. ബസിന് വേഗത കുറവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.