പ്രവേശനോത്സവത്തില്‍ ‘വി.പി’ ബസില്‍ സൗജന്യ യാത്ര

മലപ്പുറം: സ്കൂള്‍ പ്രവേശനോത്സവമായ ബുധനാഴ്ച മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗജന്യയാത്രാ സൗകര്യമൊരുക്കി വി.പി ബസ്. പുലാമന്തോള്‍-മലപ്പുറം റൂട്ടിലോടുന്ന ബസില്‍ ബുധനാഴ്ച യാത്ര ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കാണ് സൗജന്യയാത്ര ഒരുക്കിയിരിക്കുന്നതെന്ന് ബസുടമ വി.പി. ഷംസുദീന്‍ പറഞ്ഞു. ഈ റൂട്ടിലോടുന്ന ബസുകളില്‍ ഒരുദിവസം ആയിരത്തിലധികം വിദ്യാര്‍ഥികളാണ് യാത്രചെയ്യുന്നത്. വിവിധ എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി, കോളജുകളുള്ള ഈ റൂട്ടില്‍ വിദ്യാര്‍ഥികള്‍ കനത്ത യാത്രാക്ളേശമാണ് അനുഭവിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.