വിദ്യാലയ മുറ്റങ്ങള്‍ ഇന്നുമുതല്‍ വീണ്ടുമുണരും

മലപ്പുറം: വിദ്യാലയ മുറ്റങ്ങള്‍ ബുധനാഴ്ച മുതല്‍ വീണ്ടും സജീവമാകും. രണ്ടുമാസത്തെ വേനലവധിക്കുശേഷം പുതിയ അധ്യയനവര്‍ഷം ആരംഭിക്കാനുള്ള എല്ലാ ഒരുക്കങ്ങളും സ്കൂളുകളില്‍ പൂര്‍ത്തിയായി. പുതിയ വിദ്യാര്‍ഥികളെ വരവേല്‍ക്കാന്‍ സ്കൂളുകളില്‍ നിറക്കൂട്ടുകളും തോരണങ്ങളും ഉയര്‍ന്നു. അധ്യാപക, പി.ടി.എ ഭാരവാഹികളുടെ നേതൃത്വത്തിലായിരുന്നു ഒരുക്കങ്ങള്‍. കാലവര്‍ഷത്തിന്‍െറ വരവും അധ്യയനവര്‍ഷത്തിന്‍െറ തുടക്കവും ഒരുപോലെയെന്ന പതിവ് ഇത്തവണ തെറ്റിയില്ല. കാലവര്‍ഷം ഇക്കുറി വൈകുമെന്ന് പ്രവചനമുണ്ടായിരുന്നെങ്കിലും മിക്കയിടങ്ങളിലും സാമാന്യം നല്ല മഴ ലഭിച്ചുതുടങ്ങി. കുടിവെള്ളക്ഷാമം അനുഭവിക്കുന്ന സ്കൂളുകള്‍ക്ക് ഇത് അനുഗ്രഹമായി. സ്കൂള്‍ വിപണിയില്‍ ചൊവ്വാഴ്ച വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. പുസ്തകങ്ങളും ബാഗും കുടയും മറ്റ് പഠനോപകരണങ്ങളും വാങ്ങാന്‍ രക്ഷിതാക്കളുടെയും കുട്ടികളുടെയും ഒഴുക്കായിരുന്നു. നഗരങ്ങളില്‍ പ്രത്യേക സ്കൂള്‍ ബസാറുകള്‍ തന്നെ തുറന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.