കോട്ടക്കല്‍: രണ്ട് ദിവസത്തിനകം കൈക്കുഞ്ഞടക്കം മൂന്നുപേര്‍ മരിച്ചതിന് പിന്നാലെയുണ്ടായ അപകടം ശക്തമായ പ്രതിഷേധത്തിന് വഴിവെച്ചു. കോട്ടക്കല്‍ പാലത്തറയില്‍ അപകടത്തില്‍പെട്ട ബസ് തകര്‍ത്തതിനുപിന്നാലെ ഇതുവഴി വന്ന മറ്റൊരു സ്വകാര്യബസിനു നേരെയും പ്രതിഷേധമുയര്‍ന്നു. ഈ ബസിന്‍െറ സൈഡ് ചില്ല് തകര്‍ത്തു. ഇരുചക്രവാഹനങ്ങള്‍ പോലും കടത്തിവിടാതെ റോഡ് ഉപരോധിക്കുകയും ചെയ്തു. ഇതോടെ ദേശീയപാത പൂര്‍ണമായി സ്തംഭിച്ചു. അപകടത്തില്‍പെട്ട പ്രഭീഷ് കുമാറിനെ മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ എത്തിയ ആംബുലന്‍സും കുരുക്കില്‍പ്പെട്ടു. എച്ച്.എം.എസ് ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കിയ ശേഷമാണ് കോഴിക്കോട്ടേക്ക് മാറ്റിയത്. അപകടം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞാണ് പൊലീസ് സ്ഥലത്തത്തെിയത്. ഇതും പ്രതിഷേധത്തിന് വഴിവെച്ചു. മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പടമെടുക്കുന്നവരെ വിരട്ടിയോടിച്ചുമായിരുന്നു പ്രതിഷേധം. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പൊലീസ് ശ്രമിച്ചതും സംഘര്‍ഷത്തിന് വഴിവെച്ചു. ഇതോടെയാണ് ലാത്തിവീശേണ്ടി വന്നത്. ഒരാള്‍ക്ക് പരിക്കേറ്റതോടെ എണ്ണത്തില്‍ കുറഞ്ഞ പൊലീസിനെതിരെ പ്രതിഷേധം ശക്തമായി. ഇതിനിടയില്‍ ബസ് കത്തിക്കാന്‍ ശ്രമിച്ചതും സ്ഥിതി വഷളാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.