അഞ്ച് വര്‍ഷമായി ശമ്പള വര്‍ധനയില്ലാതെ നഗരസഭാ അക്കൗണ്ട്സ് അസിസ്റ്റന്‍റുമാര്‍

പെരിന്തല്‍മണ്ണ: സംസ്ഥാനത്തെ നഗരസഭകളില്‍ നിയമനം ലഭിച്ച് അഞ്ച് വര്‍ഷത്തിലേറെയായിട്ടും ശമ്പള വര്‍ധനയില്ലാതെ അക്കൗണ്ട്സ് അസിസ്റ്റന്‍റുമാര്‍. ശമ്പള വര്‍ധനയില്ലാത്തതിന്‍െറ പുറമെ അമിത ജോലി ഭാരം അടിച്ചേല്‍പ്പിക്കുന്നതായും ഇവര്‍ ആരോപിക്കുന്നു. 2011ല്‍ നഗരസഭകളില്‍ ഡബ്ള്‍ എന്‍ട്രി അക്കൗണ്ടിങ് സമ്പ്രദായം നടപ്പാക്കുന്നതിന്‍െറ ഭാഗമായാണ് കെ.എസ്.യു.ഡി.പി.യുടെ സി-ബള്‍ബ് പദ്ധതിയില്‍ 50 അക്കൗണ്ട്സ് അസിസ്റ്റന്‍റുമാരെയും പത്ത് അക്കൗണ്ട്സ് ഓഫിസര്‍മാരെയും നിയമിച്ചത്. കേരള സര്‍വിസ് റൂള്‍ അനുസരിച്ചായിരുന്നു നിയമനം. ബിരുദാനന്തര ബിരുദധാരികളായ ഇവരെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമിച്ചത്. മുഴുവന്‍ നഗരസഭകളിലെയും വാര്‍ഷിക ധനകാര്യപത്രിക തയാറാക്കുന്നതുള്‍പ്പെടെയുള്ള അധിക ജോലികളും ഇവരെ ഏല്‍പ്പിച്ചു. അന്ന് നിയമിച്ചവരുടെ എണ്ണത്തില്‍ ക്രമേണ കുറവുണ്ടായെങ്കിലും പുതിയ നിയമനങ്ങളുണ്ടായില്ല. രണ്ടുവര്‍ഷത്തിന് ശേഷം കെ.എസ്.യു.ഡി.പി പദ്ധതി ഉപേക്ഷിച്ചപ്പോള്‍ ലോകബാങ്ക് ഇതേറ്റെടുത്തു. നിലവില്‍ മൂന്ന് അക്കൗണ്ട് ഓഫിസര്‍മാരും 23 അക്കൗണ്ട്സ് അസിസ്റ്റന്‍റുമാരുമാണുള്ളത്. അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും ശമ്പളത്തില്‍ വര്‍ധനയുണ്ടായില്ല. ശമ്പള വര്‍ധനക്ക് രേഖാമൂലം അധികൃതരെ സമീപിച്ചങ്കെിലും ഫലമുണ്ടായില്ല. കൂടാതെ ഒന്നിലധികം നഗരസഭകളുടെ അധികച്ചുമതല ഏറ്റെടുക്കേണ്ടി വന്നു. ഇതിന് 1000 രൂപയാണ് അധികം ലഭിച്ചത്. ശമ്പളം കൂട്ടാനും മറ്റ് ആനുകൂല്യങ്ങള്‍ നല്‍കാനും ഫണ്ടില്ളെന്ന കാരണമാണ് അധികൃതര്‍ പറയുന്നത്. പുതുതായി നിലവില്‍വന്ന 28 നഗരസഭകളുടെയും കൂടി ജോലിഭാരം ഇവരില്‍ തന്നെ അടിച്ചല്‍േപ്പിക്കുകയാണെന്നും ജീവനക്കാര്‍ പറയുന്നു. ദിവസക്കൂലിക്കാര്‍ക്ക് ലഭിക്കുന്ന ശമ്പളത്തിന്‍െറ പോലും അടുത്തത്തൊത്ത തുകയാണ് നിലവില്‍ ശമ്പളമായി ലഭിക്കുന്നതെന്നും ജീവനക്കാര്‍ പറയുന്നു. അക്കൗണ്ട്സ് ഓഫിസര്‍മാര്‍ക്ക് 15,000 രൂപയാണ് പ്രതിമാസ പ്രതിഫലം. മലപ്പുറം ജില്ലയില്‍ ഇപ്പോള്‍ 12 നഗരസഭകള്‍ ഉണ്ടെങ്കിലും കോട്ടക്കല്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലെ അക്കൗണ്ട്സ് അസിസ്റ്റന്‍റ്മാരെ മറ്റ് 10 നഗരസഭയിലെയും ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുകയാണ്. എന്നാല്‍, മറ്റ് നഗരസഭകളില്‍ പോയി വരാന്‍ ഇവര്‍ക്ക് യാത്രാക്കൂലി പോലും നല്‍കാന്‍ അധികൃതര്‍ ഒരുക്കമല്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.