വള്ളിക്കുന്നില്‍ അടിപ്പാത നിര്‍മാണം നിലച്ചു

വള്ളിക്കുന്ന്: പാതിവഴിയില്‍ നിര്‍ത്തിവെച്ച വള്ളിക്കുന്ന് റെയില്‍വേ അണ്ടര്‍ ബ്രിഡ്ജിന്‍െറ പ്രവര്‍ത്തനം ആരംഭിക്കാന്‍ നടപടി വൈകുന്നു. നാലു പതിറ്റാണ്ടിലേറെയായുള്ള കാത്തിരിപ്പിനു ശേഷമാണ് വള്ളിക്കുന്ന് ജങ്ഷന്‍ റോഡിനേയും കൊടക്കാട് എസ്റ്റേറ്റ് റോഡിനേയും ബന്ധിപ്പിച്ച് അണ്ടര്‍ ബ്രിഡ്ജിന്‍െറ നിര്‍മാണം ആരംഭിച്ചത്. മാറിമാറിവന്ന സര്‍ക്കാറുകളും ജനപ്രതിനിധികളും കൈ ഒഴിഞ്ഞ പദ്ധതിക്ക് മുന്‍ എം.എല്‍.എ കെ.എന്‍.എ. ഖാദറാണ് പച്ചക്കൊടി വീശിയത്. ആസ്ഥി വികസന ഫണ്ടില്‍നിന്ന് 1.93 രൂപ അനുവദിച്ചതോടെയാണ് നിര്‍മാണ പ്രവൃത്തി ആരംഭിച്ചത്. ട്രെയിന്‍ ഗതാഗതത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് കൂറ്റന്‍ കോണ്‍ക്രീറ്റ് ബോക്സുകള്‍ റെയില്‍വേ പാളത്തിന് നടുവില്‍ സ്ഥാപിച്ചത്. എന്നാല്‍, ഇതിന് ശേഷം ഒരു പ്രവൃത്തിയും ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. മഴ പെയ്തതോടെ അടിപ്പാലത്തിനുള്ളില്‍ വെള്ളം കെട്ടിനില്‍ക്കുകയാണ്. മഴവെള്ളം നേരിട്ട് അണ്ടര്‍ ബ്രിഡ്ജിനുള്ളിലേക്ക് എത്തുന്നത് തടഞ്ഞാല്‍ മാത്രമേ പദ്ധതി പൂര്‍ണമായും വിജയത്തിലത്തെുകയുള്ളൂ. കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതിയിലെ പ്രസിഡന്‍റ് വി. ജമീല, വൈസ് പ്രസിഡന്‍റ് എം. കാരിക്കുട്ടി എന്നിവരുള്‍പ്പെടെയുള്ളവരുടെ നിരന്തരമായ ഇടപെടലും പദ്ധതി ആരംഭിക്കുന്നതിന് ഇടയാക്കി. എന്നാല്‍, നിലവിലെ ഭരണസമിതി ഈ കാര്യത്തില്‍ വേണ്ടത്ര ഇടപെടുന്നില്ളെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഒരുവര്‍ഷം കൊണ്ട് പദ്ധതി യാഥാര്‍ഥ്യമാവുമെന്ന പ്രതീക്ഷയിലിരുന്ന ജനങ്ങള്‍ക്കിടയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി നാട്ടുകാരാണ് തിരക്കേറിയ ഇരട്ടപാത മുറിച്ച് കടക്കാന്‍ പ്രയാസപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.