തയ്യിലക്കടവ് പാലത്തിന് സമീപം മാലിന്യം തള്ളുന്നത് പതിവ്

വള്ളിക്കുന്ന്: ഇരുട്ടിന്‍െറ മറവില്‍ മാലിന്യം അഴുക്കുചാലുകളിലും റോഡോരങ്ങളിലും തള്ളുന്നത് പതിവാകുന്നു. ദിവസങ്ങളോളം പഴക്കമുള്ള കോഴി അവശിഷ്ടങ്ങളാണ് വാഹനങ്ങളിലത്തെിച്ച് ജനവാസ കേന്ദ്രങ്ങളിലും തിരക്കേറിയ റോഡരികിലും കൂടുതലും തള്ളുന്നത്. അയല്‍ ജില്ലകളില്‍നിന്നുള്‍പ്പെടെയാണ് മാലിന്യം കൊണ്ടുവരുന്നതെന്നാണ് സംശയമെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി തയ്യിലക്കടവ് പാലത്തിന് സമീപത്തായാണ് തള്ളിയിരുന്നത്. കടലുണ്ടി പുഴയോരത്തെ മണല്‍ കടവിലേക്കുള്ള വഴിയിലൂടെ എത്തിയാണ് മാലിന്യം തള്ളിയത്. വിവരമറിഞ്ഞ് നിരവധിയാളുകള്‍ പ്രദേശത്ത് തടിച്ചുകൂടി. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തധികൃതര്‍ എത്തി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ പ്രദേശത്തുതന്നെ കുഴിയെടുത്ത് മൂടുകയായിരുന്നു. ഇത് രണ്ടാം തവണയാണ് വള്ളിക്കുന്ന് പഞ്ചായത്തിന്‍െറ ഭാഗത്ത് ഈ രീതിയില്‍ മാലിന്യം തള്ളുന്നത്. ഒരു മാസം മുമ്പ് ഒലിപ്രം കടവിലും കടലുണ്ടിപുഴയോരങ്ങളില്‍ ചാക്കുകണക്കിന് മാലിന്യം തള്ളിയിരുന്നു. ഇതെല്ലാം ഒരേ സഘമാണെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസം കാലിക്കറ്റ് സര്‍വകലാശാല എന്‍ജിനീയറിങ് കോളിജിന് മുമ്പിലും മാലിന്യം ഉപേക്ഷിച്ചിരുന്നു. തയ്യിലക്കടവ് പാലത്തിന് സമീപം സി.സി.ടി.വി സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.