സര്‍വകലാശാല ക്വാര്‍ട്ടേഴ്സുകള്‍ സാമൂഹിക വിരുദ്ധ താവളം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസിലെ ആളൊഴിഞ്ഞ ക്വാര്‍ട്ടേഴ്സുകള്‍ സാമൂഹിക വിരുദ്ധരുടെ താവളം. കാലപ്പഴക്കം കാരണം ശോച്യാവസ്ഥയിലായ വാടക കെട്ടിടങ്ങള്‍ പലതും അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ നാശത്തിന്‍െറ വക്കിലാണ്. കെട്ടിടങ്ങള്‍ കാടുമൂടി കിടക്കുന്നത് ഇവര്‍ക്ക് സൗകര്യമായി. കാമ്പസിലെ വില്ലൂന്നിയാല്‍, കോഹിനൂര്‍ മേഖലകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലാണ് ജീര്‍ണാവസ്ഥയിലുള്ള കെട്ടിടങ്ങളുള്ളത്. പലതും തുടക്കത്തിലെ നന്നാക്കാത്തതിനാല്‍ പൂര്‍ണമായും നശിച്ച അവസ്ഥയിലാണ്. ഏതുസമയവും നിലംപൊത്തുമെന്ന നിലയിലുള്ള കെട്ടിടങ്ങളുണ്ടായിട്ടും അവ പൊളിച്ചുനീക്കാന്‍ പോലും സര്‍വകലാശാല നടപടിയെടുക്കുന്നില്ല. വീടിന് സമാനമായ ക്വാര്‍ട്ടേഴ്സുകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ലക്ഷങ്ങള്‍ ചെലവഴിച്ചാണ് സര്‍വകലാശാല പണിതത്. ദൂരദേശങ്ങളിലുള്ള ജീവനക്കാര്‍ക്ക് ക്യാമ്പസില്‍തന്നെ സൗകര്യമൊരുക്കാനാണ് ലക്ഷങ്ങള്‍ ചെലവാക്കി സര്‍വകലാശാല ക്വാര്‍ട്ടേഴ്സുകള്‍ പണിതത്. എന്നാല്‍, നേരിയ കേടുപാടുകള്‍ ഉണ്ടായപ്പോള്‍തന്നെ അറ്റകുറ്റപ്പണി നടത്താന്‍ സര്‍വകലാശാല തയാറായില്ല. തുടര്‍ന്ന് ജീവനക്കാരും കെട്ടിടങ്ങളെ കൈയൊഴിഞ്ഞു. ഇവിടേക്ക് സംശയാസ്പദമായ സാഹചര്യത്തില്‍ അപരിചിതര്‍ എത്തുന്നതായി സമീപത്ത് താമസിക്കുന്ന ജീവനക്കാര്‍ പറയുന്നു. ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗവും മറ്റ് അനാശാസ്യ പ്രവര്‍ത്തനങ്ങളും കെട്ടിടങ്ങളില്‍ നടക്കുന്നതായി സൂചനയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.