വണ്ടൂര്‍: വി.എം.സി സ്കൂളിന്‍െറ പ്രവേശ കവാടത്തില്‍ പുതുതായി സ്ഥാപിച്ച നെയിം ബോര്‍ഡില്‍ സ്ഥലപ്പേരില്ലാത്തത് ദൂരെ നിന്നത്തെുന്ന പി.എസ്.സി ഉദ്യോഗാര്‍ഥികളെ വലക്കുന്നു. 2015-16 വര്‍ഷത്തില്‍ ജില്ലാ പഞ്ചായത്ത് അനുവദിച്ച 15 ലക്ഷം രൂപ ചെലവഴിച്ചാണ് സ്കൂളില്‍ നെയിം ബോര്‍ഡും ചുറ്റു മതിലും പ്രവേശ കവാടവും സ്ഥാപിച്ചത്. എന്നാല്‍, സ്കൂളിന്‍െറ പേരു പോലെ പ്രധാനമായ സ്ഥലപ്പേര് ബോര്‍ഡില്‍ ചേര്‍ക്കാന്‍ അധികൃതര്‍ മറന്നു. മാസത്തില്‍ ചുരുങ്ങിയത് രണ്ട് പി.എസ്.സി പരീക്ഷയെങ്കിലും ഇവിടെ നടക്കാറുണ്ട്. ഹാള്‍ ടിക്കറ്റില്‍ രേഖപ്പെടുത്തിയ സ്കൂള്‍ ഇതാണെന്ന് മനസ്സിലാക്കിയത്തെുന്ന ഉദ്യോഗാര്‍ഥികളില്‍ സ്ഥലപ്പേരില്ലാത്തത് ആശയക്കുഴപ്പമുണ്ടാക്കുന്നു. ഒരു കിലോമീറ്റര്‍ അകലെ വണ്ടൂര്‍ ഗവ. ഗേള്‍സ് ഹൈസ്കൂളും സ്ഥിതി ചെയ്യുന്നുണ്ട്. ഇതിനാല്‍ ഉദ്യോഗാര്‍ഥികള്‍ക്കുള്ള പരീക്ഷ സെന്‍റര്‍ ഏതാണെന്ന് കണ്ടത്തൊനും ഉറപ്പിക്കാനുമുള്ള പരക്കം പാച്ചില്‍ എല്ലാ പി.എസ്.സി പരീക്ഷസമയത്തും പതിവാണ്. ബോര്‍ഡില്‍ സ്ഥലപ്പേരില്ലാത്തതിനാല്‍ തിരക്കിട്ടത്തെുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് സമയന ഷ്ടവുമേറെയാണ്. സ്കൂളിന്‍െറ നെയിം ബോര്‍ഡുകളില്‍ സ്ഥലപ്പേര് നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന നിയമമുള്ളപ്പോഴാണ് വണ്ടൂര്‍ വി.എം.സി സ്കൂളില്‍ ഈ അനാസ്ഥ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.