കള്ളനെ പിടിക്കാന്‍ വീടുകളില്‍ സെന്‍സര്‍ സംവിധാനവുമായി പൊലീസ്

എടപ്പാള്‍: മഴക്കാലത്ത് മോഷണശ്രമങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ കള്ളന്മാരെ പിടികൂടാന്‍ പൊന്നാനി പൊലീസ് ‘മോഷന്‍ സെന്‍സര്‍’ സംവിധാനവുമായി രംഗത്ത്. അടച്ചിട്ട വീടുകളിലാണ് കൂടുതലായും മോഷണ ശ്രമം നടക്കുന്നത്. വീട് അടച്ചിട്ട് പോകുമ്പോള്‍ ഉടമസ്ഥര്‍ വിവരം പൊലീസ് സ്റ്റേഷനില്‍ അറിയിച്ചാല്‍ വിവിധ സുരക്ഷ ഉപകരണങ്ങള്‍ സൗജന്യമായി സ്ഥാപിക്കുന്നതാണ് പദ്ധതി. അടച്ചിട്ട വീട്ടിലേക്ക് ആള്‍ പ്രവേശിക്കുമ്പോള്‍ അലാറം മുഴക്കി മുന്നറിയിപ്പ് കൊടുക്കുകയാണ് ‘മോഷന്‍ സെന്‍സര്‍’ ചെയ്യുക. ഈ ഉപകരണം വീട്ടിലെ ഫോണ്‍ ലൈനുമായി കണക്ട് ചെയ്താല്‍ പൊലീസ് സ്റ്റേഷനിലെയും വീട്ടുടമസ്ഥന്‍െറയും അയല്‍വീട്ടുകാരുടെയോ ബന്ധുക്കളുടെയോ അടക്കം അഞ്ച് ഫോണ്‍, മൊബൈല്‍ ഫോണിലേക്ക് ഓട്ടോമാറ്റിക് ആയി കോള്‍ പോകാനുള്ള സംവിധാനമുണ്ട്. ഇത് മോഷണശ്രമം തുടക്കത്തില്‍ തന്നെ അറിയുന്നതിന് പൊലീസിനെയും വീട്ടുടമസ്ഥനെയും സഹായിക്കും. കൂടാതെ അടച്ചിട്ട വാതില്‍ തുറക്കുമ്പോള്‍ ഇത്തരത്തില്‍ അലര്‍ട്ട് മെസേജ് തരുന്ന ‘ഡോര്‍ ഓപണിങ് അലാറം’ ആണ് മറ്റൊരു സംവിധാനം. കൂടാതെ അടുത്ത വീടുകളില്‍ അലാറം മുഴക്കുന്ന വിധത്തിലും സെന്‍സര്‍ ക്രമീകരിക്കാനാവും. രാത്രിയിലും ദൃശ്യങ്ങള്‍ വ്യക്തമായി പിടിച്ചെടുക്കുന്ന കാമറകളും വീടിന്‍െറ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കും. കള്ളന്മാരെയും വീട്ടിലേക്ക് അതിക്രമിച്ചു കടക്കുന്നവരെയും പിടികൂടാന്‍ ഇത് പൊലീസിനെ സഹായിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.