അരിമണല്‍ മേഖലയില്‍ മഞ്ഞപ്പിത്തം പടരുന്നു

കരുവാരകുണ്ട്: സാമൂഹികാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള അരിമണല്‍ മേഖലയില്‍ മഞ്ഞപ്പിത്തം പടരുന്നു. പതിനൊന്ന്, ബദല്‍ സ്കൂള്‍, ചെമ്മലപ്പടി ഭാഗങ്ങളിലാണ് രോഗബാധ. ഈ ഭാഗത്ത് പത്തിലധികം കുടുംബങ്ങള്‍ ലക്ഷണങ്ങളുമായി കരുവാരകുണ്ട്, കാളികാവ് ആശുപത്രികളില്‍ ചികിത്സയിലാണ്. 13 ലക്ഷം രൂപ മുടക്കി ചെമ്മലപ്പടിയില്‍ രണ്ട് വര്‍ഷം മുമ്പ് ആരോഗ്യ ഉപകേന്ദ്രം നിര്‍മിച്ചിട്ടുണ്ടങ്കിലും ഇവിടെ ജീവനക്കാരില്ളെന്നും ആഴ്ചയിലൊരിക്കല്‍ പോലും നഴ്സുമാരത്തൊറില്ളെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ഈകേന്ദ്രം കാടുകയറിത്തുടങ്ങിയിട്ടുണ്ട്. എന്നാല്‍, നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ടങ്കിലും കെട്ടിടം ആരോഗ്യ വകുപ്പിന് കൈമാറിയിട്ടില്ളെന്നും മറ്റൊരു കെട്ടിടത്തില്‍ ഉപകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ടെന്നുമാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്. മഞ്ഞപ്പിത്ത ബാധിത പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനം ആരംഭിച്ചതായും വരുംദിനങ്ങളില്‍ ബോധവത്കരണ ക്യാമ്പുള്‍പ്പെടെയുള്ളവ നടത്തുമെന്നും ആരോഗ്യ ഇന്‍സ്പെക്ടര്‍ കെ.ജി. അനില്‍കുമാര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.