മഞ്ചേരി ആകാശവാണി നിലയത്തിന്‍െറ കണ്ണ് തുറക്കാന്‍ ശയനപ്രദക്ഷിണം

മഞ്ചേരി: ആകാശവാണി മഞ്ചേരി നിലയത്തോട് ഉദ്യോഗസ്ഥരും കേന്ദ്ര സര്‍ക്കാറും തുടരുന്ന അവഗണനക്കെതിരെ മഞ്ചേരിയിലെ കേന്ദ്രത്തിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശയനപ്രദക്ഷിണം നടത്തി. കേന്ദ്രത്തിലെ ജീവനക്കാര്‍ കൃത്യമായി എത്തി ജോലി ചെയ്യുന്നുണ്ടെന്നും ലഭ്യമായ ആളുകളെ വെച്ച് സ്വന്തമായി പരിപാടികള്‍ ഉള്‍ക്കൊള്ളിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും സമരം ഉദ്ഘാടനം ചെയ്ത ഡി.സി.സി സെക്രട്ടറി അസീസ് ചീരാന്‍തൊടി ആവശ്യപ്പെട്ടു. സമരത്തിന്‍െറ രണ്ടാംഘട്ടത്തില്‍ മഞ്ചേരി ടൗണില്‍ ഗതാഗതം സ്തംഭിപ്പിച്ച് റോഡില്‍ ശയനപ്രദക്ഷിണം നടത്തുമെന്നും മുന്നറിയിപ്പ് നല്‍കി. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ അക്ബര്‍ മിനായി, ഷബീര്‍ കുരിക്കള്‍, മഹ്റൂഫ് എന്നിവരാണ് ശയനപ്രദക്ഷിണം നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.