സംഘര്‍ഷഭൂമിയായി പൂക്കോട്ടുംപാടം സ്കൂള്‍ പരിസരം

പൂക്കോട്ടുംപാടം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരെ ഡി.വൈ.എഫ്.ഐ, യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധവും ചീമുട്ടയേറും പൂക്കോട്ടുംപാടം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പരിസരം സംഘര്‍ഷഭരിതമാക്കി. സ്കൂള്‍ കെട്ടിടോദ്ഘാടനത്തിന് മുഖ്യമന്ത്രിയത്തെുമെന്നറിഞ്ഞ് യുവജനസംഘടനാപ്രവര്‍ത്തകര്‍ വ്യാഴാഴ്ച രാവിലെ മുതല്‍ പ്രദേശത്ത് സംഘടിച്ചിരുന്നു. ഉച്ചക്ക് ഒരു മണിയോടെ മന്ത്രി ആര്യാടന്‍ മുഹമ്മദിന്‍െറ കാറാണ് ആദ്യമത്തെിയത്. മന്ത്രിക്കെതിരെ പ്രവര്‍ത്തകര്‍ കരിങ്കൊടി വീശിയെങ്കിലും പൊലീസ് ലാത്തിവീശി ഓടിച്ചു. തുടര്‍ന്നത്തെിയ മുഖ്യമന്ത്രിയുടെ കാറിനുനേരെ സ്കൂള്‍ കവാടത്തിനരികില്‍ നിന്ന പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയും ചീമുട്ടയെറിയുകയും ചെയ്തു. പൊലീസ് ഇവരെയും പിന്നീട് ലാത്തിവീശി ഓടിക്കുകയായിരുന്നു. ഇതിനിടെ സ്കൂള്‍ മൈതാനത്ത് നിന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ളെറിഞ്ഞത് നേരിയ സംഘര്‍ഷം സൃഷ്ടിച്ചു. ഉച്ചക്ക് രണ്ടരയോടെ പരിപാടി കഴിഞ്ഞ് പോകവെ മുഖ്യമന്ത്രിയെ സി.പി.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. സ്ഥലത്ത് ഏറെനേരം സംഘര്‍ഷാവസ്ഥ നിലനിന്നു. വന്‍ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. സ്ഥലത്തുനിന്ന് പിരിഞ്ഞുപോയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പൂക്കോട്ടുംപാടം ടൗണില്‍ പ്രകടനം നടത്തി. ശിവന്‍ നെല്ളേങ്കര, എം. സുജീഷ്, സഹല്‍, അന്‍വര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മുഖ്യമന്ത്രി പോയശേഷം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പരിസരം ചാണകം തളിച്ച് ശുദ്ധീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.