ഇന്ന് റിപ്പബ്ളിക് ദിനം: അലവി ഹാജിയുടെ ഓര്‍മയില്‍ ഖിലാഫത്ത് സമരാവേശം

കൊളത്തൂര്‍: ബ്രിട്ടീഷുകാരുടെ കുതിരപ്പട്ടാളം ദേശാഭിമാനികളായ മലപ്പുറത്തുകാരെ പിടിച്ച് കൊണ്ടുപോയതിന്‍െറ ഓര്‍മകള്‍ കുട്ടികളുമായി പങ്കുവെച്ചപ്പോള്‍ ആ വയോധികന്‍െറ കണ്ണില്‍ സമരാവേശം. ഖിലാഫത്ത് കാലത്തെ അനുഭവങ്ങള്‍ അറിയാനത്തെിയ കെ.എസ്.കെ.എം യു.പി സ്കൂളിലെ വിദ്യാര്‍ഥികളോടാണ് ചെറുകുളമ്പിലെ അലവി ഹാജി ഓര്‍മകള്‍ പങ്കുവെച്ചത്. ഭയം കാരണം കുട്ടികളെ പുറംലോകം കാണിക്കാത്ത ദിനങ്ങളായിരുന്നു അന്ന്. ജാതി-മത ഭേദമന്യേ നാടിന്‍െറ മോചനത്തിനായി സമരത്തിനിറങ്ങിയ നിരവധിയാളുകള്‍ മലപ്പുറത്ത് ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. റിപ്പബ്ളിക് ദിനാഘോഷത്തിന്‍െറ ഭാഗമായി സ്കൂളിലെ സാമൂഹിക ശാസ്ത്ര ക്ളബ് വിദ്യാര്‍ഥികളാണ് അലവി ഹാജിയുടെ വീട്ടിലത്തെിയത്. ജഷാന ഷെറിന്‍, റോഷന്‍, ആയിഷ തസ്നി, അമല്‍ മുസ്തഫ, ഷഹദിയ , മിഷ്കാക്ക്, അധ്യാപകരായ വി.കെ. വസന്തകുമാര്‍, ടി. അജയകുമാര്‍, എം.ജെ. ജോസ്, ഉഷാകുമാരി, പി. നിഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.