ജില്ലാതല റിപ്പബ്ളിക് ദിനാഘോഷം: മന്ത്രി ആര്യാടന്‍ മുഹമ്മദ് മുഖ്യാതിഥി

മലപ്പുറം: റിപ്പബ്ളിക് ദിനാഘോഷത്തിന്‍െറ ഭാഗമായി ചൊവാഴ്ച രാവിലെ എട്ടിന് എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ജില്ലാതല റിപ്പബ്ളിക് ദിന പരേഡില്‍ ഊര്‍ജ മന്ത്രി ആര്യാടന്‍ മുഹമ്മദ് മുഖ്യാതിഥിയാകും. 8.30ന് ദേശീയ പതാക ഉയര്‍ത്തിയ ശേഷം മന്ത്രി പരേഡിന് അഭിവാദ്യം സ്വീകരിച്ച് സദസ്സിനെ അഭിസംബോധനം ചെയ്യും. പരേഡിന് എം.എസ്.പി അസി. കമാന്‍ഡന്‍റ് പി. വിശ്വംഭരന്‍ നേതൃത്വം നല്‍കും. എം.എസ്.പി സായുധ പൊലീസ് ഇന്‍സ്പെക്ടര്‍ സി. ജാബിര്‍ സെക്കന്‍ഡ് ഇന്‍ കമാന്‍ഡന്‍റ് ആകും. എം.എസ്.പി, പ്രാദേശിക പൊലീസ്, സായുധ റിസര്‍വ് പൊലീസ്, വനിതാ പൊലീസ്, വനം-എക്സൈസ് വകുപ്പുകള്‍, വിവിധ കോളജുകളിലെയും സ്കൂളുകളിലെയും സീനിയര്‍-ജൂനിയര്‍ എന്‍.സി.സി, എന്‍.എസ്.എസ്, സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, ജൂനിയര്‍ റെഡ്ക്രോസ്, സ്റ്റുഡന്‍റ് പൊലീസ് കാഡറ്റ്സ് എന്നിവരടങ്ങിയ 40ഓളം പ്ളാറ്റൂണുകള്‍ പരേഡില്‍ പങ്കെടുക്കും. രാവിലെ ഏഴിന് സിവില്‍ സ്റ്റേഷനില്‍നിന്ന് പരേഡ് ഗ്രൗണ്ടിലേക്ക് നടക്കുന്ന പ്രഭാതഭേരി കലക്ടര്‍ ടി. ഭാസ്കരന്‍ ഫ്ളാഗ് ഓഫ് ചെയ്യും. സിവില്‍ സ്റ്റേഷനിലെ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച ശേഷമാണ് ഫ്ളാഗ് ഓഫ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.