അരീക്കോട്: ഏറനാടന്‍ ഗ്രാമങ്ങളില്‍ ഫൈവ്സ് ഫുട്ബാള്‍ മത്സരത്തിന്‍െറ ആരവമുയര്‍ന്നു തുടങ്ങി. കളിക്കമ്പക്കാരില്‍ ഭൂരിഭാഗത്തിനും സെവന്‍സിനോടാണ് താല്‍പര്യമെങ്കിലും കളിക്കളത്തിന്‍െറ ലഭ്യതക്കുറവാണ് ഫൈവ്സില്‍ ഒതുക്കി നിര്‍ത്താന്‍ നിര്‍ബന്ധിതമാകുന്നതെന്നാണ് സംഘാടകര്‍ പറയുന്നത്. ഒഴിഞ്ഞുകിടക്കുന്ന ചെറിയ പറമ്പുകളിലും വിദ്യാലയങ്ങളിലെ നാമമാത്രമായ മൈതാനത്തും ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയങ്ങളിലുമാണ് മത്സരം അരങ്ങേറുന്നത്. മത്സരങ്ങളെല്ലാം അഖില കേരളാടിസ്ഥാനത്തിലാണെങ്കിലും പലപ്പോഴും ജില്ലക്കകത്ത് നിന്നുള്ള ടീമുകള്‍ മാത്രമായിരിക്കും കളിക്കാനുണ്ടാവുക. കര്‍ശന നിബന്ധനകള്‍ വന്നതോടെ വിദേശ കളിക്കാരുടെ സാന്നിധ്യമുണ്ടാകുന്നില്ല. ടീമുകളെല്ലാം തന്നെ സുതാര്യത കാത്തുസൂക്ഷിക്കുന്നു. ഉള്ള സ്ഥലത്ത് ഫൈവ്സ് കളിക്കാനും വേണം താല്‍ക്കാലിക ഗാലറിയും ഫ്ളഡ്ലിറ്റ് വെളിച്ചവും. സാധാരണക്കാരായ കളിപ്രേമികളെ ആകര്‍ഷിക്കും വിധമുള്ള ടിക്കറ്റ് നിരക്കുകളാണ് നിശ്ചയിക്കുന്നത്. കിട്ടുന്ന ലാഭത്തിന്‍െറ 80 ശതമാനം വരെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് സംഘാടകര്‍ നീക്കിവെക്കുന്നത്. നിത്യരോഗികള്‍ക്കും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും വീടുകളുടെ അറ്റകുറ്റപ്പണികള്‍ക്കുമായി നാട്ടുകാര്‍ക്ക് തന്നെ പ്രയോജനപ്പെടുത്തുകയാണ് ചെയ്യുന്നത്. ഏറനാട്ടില്‍ അരീക്കോടും പരിസരഗ്രാമങ്ങളിലും തകൃതിയായി കളികളും ഒരുക്കങ്ങളും നടന്നുവരുന്നുണ്ട്. പുത്തലത്ത് വൈ.സി.എ ഫുട്ബാള്‍ തുടങ്ങി. ചെങ്ങര ഫുട്ബാള്‍ ക്ളബിന്‍െറ മത്സരങ്ങള്‍ 22ന് ആരംഭിക്കും. 24 ടീമുകള്‍ കളിക്കാനത്തെും. ഊര്‍ങ്ങാട്ടിരിയില്‍ മൈത്രയില്‍ വൈറ്റ് സ്റ്റാര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബിന്‍േറത് 24നാണ് തുടങ്ങുക. 32 ടീമുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തു. വെള്ളേരിയില്‍ 24 ടീമുകള്‍ കളിക്കുന്നു. കീഴുപറമ്പിലും കുനിയിലും തെരട്ടമ്മലിലും പൂങ്കുടിയിലും ഒതായിയിലും ടൂര്‍ണമെന്‍റിന് ഒരുക്കങ്ങള്‍ തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.