പുലാമന്തോളില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു

പുലാമന്തോള്‍: പുലാമന്തോളിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു. കൗമാരക്കാരെയും യുവാക്കളെയും ലക്ഷ്യം വെച്ചാണ് കഞ്ചാവ് വിപണനം വ്യാപകമാക്കുന്നത്. പുലാമന്തോള്‍ പഞ്ചായത്ത് ബസ്സ്റ്റാന്‍ഡ് കോംപ്ളക്സിന്‍െറ പിറകുവശത്തെ റോഡിലാണ് പ്രധാന വിപണനത്തിനായി കേന്ദ്രീകരിക്കുന്നത്. ബസ്സ്റ്റാന്‍ഡ് കോംപ്ളക്സില്‍ ജനത്തിരക്ക് കുറയുന്നതോടെ രാത്രി എട്ടോടെ കഞ്ചാവുമായി വിതരണക്കാര്‍ സജീവമാവുകയാണ്. യുവാക്കളും കൗമാരക്കാരുമാണ് പ്രധാന ഉപഭോക്താക്കളായത്തെുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ബസ്സ്റ്റാന്‍ഡ് കോംപ്ളക്സിന് പിറകുവശത്തുള്ള റോഡിലെ വൈദ്യുതി വിളക്കുകള്‍ പ്രവര്‍ത്തനരഹിതമായതും കഞ്ചാവ് മാഫിയക്ക് അഴിഞ്ഞാടാന്‍ സൗകര്യമൊരുക്കുന്നുണ്ട്. പുലാമന്തോള്‍ പുഴ റോഡ് കടവ്, അമ്പലവട്ടം പുഴക്കടവ് റോഡ്, ആലഞ്ചേരി പറമ്പ് ഭാഗങ്ങളിലും മാഫിയ പിടിമുറുക്കുന്നതായി ജനങ്ങള്‍ക്ക് പരാതിയുണ്ട്. പുലാമന്തോള്‍ ബസ്സ്റ്റാന്‍ഡിന് പിറകുവശത്തെ താമസക്കാര്‍ പലതവണ കഞ്ചാവ് വിപണനത്തിനെതിരെ പ്രതികരിച്ചെങ്കിലും ഒരു ഫലവുമില്ളെന്ന് ഇവിടത്തുകാര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.