കാളികാവ്: ചോക്കാട് പഞ്ചായത്തിലെ പുല്ലങ്കോട് എസ്റ്റേറ്റിലെ വള്ളിപ്പൂളയില്‍ കാട്ടാനകളിറങ്ങിയത് ജനത്തെ ഭീതിയിലാഴ്ത്തി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ജനവാസ കേന്ദ്രങ്ങളിലും തോട്ടങ്ങളിലും ആനകളത്തെിയത്. ജനുവരി മൂന്നിന് പുല്ലങ്കോട് എസ്റ്റേറ്റിലെ ഫീല്‍ഡ് ഓഫിസര്‍ ആലുക്കല്‍ മുരളീധരനെ ക്വാര്‍ട്ടേഴ്സിന് സമീപം കുത്തിക്കൊന്ന ആനയുള്‍പ്പടെയാണ് മേഖലയില്‍ സൈ്വര വിഹാരം തുടരുന്നത്. കാട്ടാന ശല്യം കാരണം പുല്ലങ്കോട്ട് ടാപ്പിങ് ജോലി വരെ തടസ്സപ്പെട്ടു. സൂപര്‍വൈസര്‍മാരും എസ്റ്റേറ്റ് വാച്ചര്‍മാരും വനാതിര്‍ത്തിയില്‍ പടക്കംപൊട്ടിച്ച് കാട്ടാനകളെ വിരട്ടിയോടിച്ചാണ് തൊഴിലാളികള്‍ക്ക് സുരക്ഷയൊരുക്കുന്നത്. കാളികാവ് ജങ്ഷന് സമീപത്തെ പള്ളിയിലേക്ക് തിങ്കളാഴ്ച പുലര്‍ച്ചെ നമസ്കാരത്തിന് ബൈക്കില്‍ വന്ന അമ്പലക്കടവിലെ കുനിയാന്‍പെറ്റ സിദ്ദീഖ് മുസ്ലിയാര്‍ രണ്ട് ആനകളുടെ മുമ്പില്‍പെട്ടു. സംസ്ഥാനപാതയില്‍ മങ്കുണ്ടിലെ സര്‍വിസ് സ്റ്റേഷന് സമീപമാണ് വെള്ളം കുടിക്കാന്‍ എത്തിയ കാട്ടാനകളെ ബൈക്കിന്‍െറ വെളിച്ചത്തില്‍ ഇദ്ദേഹം കണ്ടത്. ആനകളെ കണ്ടതോടെ ബൈക്ക് തിരിച്ചുവിടുകയായിരുന്നു. ഉദരംപൊയിലിലും പരിസരങ്ങളിലും ഞായറാഴ്ച രാത്രി കാട്ടാനകളിറങ്ങിയിരുന്നു. മുന്ന് ദിവസം മുമ്പ് ചെങ്കോട്, അടക്കാകുണ്ട് മലവാരങ്ങളിലും കാട്ടാനകള്‍ ഭീതി വിതച്ചിരുന്നു. അടുത്തിടെ ഉദരംപൊയിലിലെ മച്ചിക്കുഴി പ്രദേശത്ത് ജനവാസ കേന്ദ്രങ്ങളില്‍ ആനയിറങ്ങി വ്യാപകമായി വാഴകൃഷി നശിപ്പിച്ചിരുന്നു. കാട്ടാനകള്‍ വനത്തില്‍നിന്ന് പുല്ലങ്കോട് എസ്റ്റേറ്റിലൂടെയാണ് നാട്ടിലേക്കിറങ്ങുന്നത്. വനാതിര്‍ത്തിയില്‍ എസ്റ്റേറ്റ് അധികൃതര്‍ സോളാര്‍ വേലികള്‍ സ്ഥാപിച്ചിരുന്നെങ്കിലും പല ഭാഗങ്ങളിലും കാട്ടാനകള്‍ തകര്‍ത്തിരിക്കുകയാണ്. എസ്റ്റേറ്റിലെ ഷെഡുകളും റാട്ടപ്പുരകളും നൂറുകണക്കിന് റബര്‍ മരങ്ങളും നശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച നിലമ്പൂരില്‍ സൗത് ഡി.എഫ്.ഒ കെ. സജി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പുല്ലങ്കോട് മലവാരത്തിന്‍െറയും എസ്റ്റേറ്റിന്‍െറയും അതിര്‍ത്തിയില്‍ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ സോളാര്‍ വേലി സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്‍െറ നടപടി തുടങ്ങുന്നതേയുള്ളൂ. കാട്ടാനകളെ തുരത്താന്‍ വനം വകുപ്പിന്‍െറ റാപിഡ് റെസ്പോണ്‍സ് ടീം പുല്ലങ്കോട് ഉണ്ടെങ്കിലും ആനശല്യം ചെറുക്കാന്‍ പര്യാപ്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.