മഞ്ചേരി: ഭൂരഹിതര്‍ക്ക് നീക്കിവെച്ച ഫണ്ട് നഗരസഭ വകമാറ്റി ചെലവഴിച്ചതില്‍ ഭരണസമിതിക്ക് അകത്തും പുറത്തും എതിര്‍പ്പ് ശക്തം. ഭൂമി കണ്ടത്തൊനായില്ളെന്ന വിശദീകരണം ഭൂരഹിതരായ കുടുംബങ്ങളോട് പറയാനാവാതെ ജനപ്രതിനിധികള്‍ വലയുന്നു. സര്‍ക്കാറിന്‍െറ മിച്ചഭൂമി കണ്ടത്തെുകയല്ലാതെ വില നല്‍കി ഭൂമി വാങ്ങി നല്‍കുന്ന പദ്ധതിയാണ് നഗരസഭ ആലോചിച്ചത്. 2015 മാര്‍ച്ചിലാണ് നഗരസഭ പദ്ധതി പ്രഖ്യാപിച്ചത്. ഒരു കോടി രൂപ ഇതിനായി ചെലവഴിക്കുമെന്നായിരുന്നു പ്രഖ്യാപനം. പദ്ധതി നിര്‍വഹണം തുടങ്ങി നാലുമാസം ഇതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് തിരിയാതെ ഒരുമാസം മുമ്പാണ് ഭൂമി കണ്ടത്തൊന്‍ ശ്രമം തുടങ്ങിയത്. ഭൂമികണ്ടത്തൊന്‍ ഉടമകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചിട്ടും ലഭിച്ചില്ളെന്ന് വരുത്തി പദ്ധതി ഉപേക്ഷിക്കാനായിരുന്നു ശ്രമം. വെള്ളിയാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തിലാണ് പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനം ഭരണപക്ഷത്തെ അംഗങ്ങളില്‍ പലരും അറിയുന്നത്. മുന്‍ഗണനാക്രമമനുസരിച്ച് ഭൂമി ലഭിക്കുമെന്ന് കരുതിയിരുന്ന കുടുംബങ്ങളോട് ഭൂമി വിലയ്ക്ക് വാങ്ങാന്‍ കിട്ടിയില്ളെന്ന് പറയാനാവാത്ത സ്ഥിതിയാണ്. നഗരസഭയില്‍ പയ്യനാട്, നറുകര വില്ളേജുകളില്‍ നഗര പ്രദേശങ്ങളിലെ നിരക്കിനേക്കാള്‍ കുറഞ്ഞ നിരക്കിന് ഭൂമി ലഭിക്കാനുണ്ടെന്നും എന്നാല്‍ അത് കണ്ടത്തൊന്‍ ആത്മാര്‍ഥമായി ശ്രമിക്കാതെ ഭരണസമിതി തങ്ങളെ വഞ്ചിക്കുകയാണ് ചെയ്തതെന്നും നേരത്തേ വില്ളേജ് ഓഫിസുകളില്‍ ഭൂരഹിത കേരളം പദ്ധതിയില്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നവര്‍ കുറ്റപ്പെടുത്തി. അതേസമയം, വ്യക്തിഗത ആനുകൂല്യം നല്‍കാന്‍ പണം പലിശക്ക് കടമെടുത്ത് മറ്റു പദ്ധതികളില്‍ ഒന്നും ചെയ്യാനാവാത്ത വിധത്തില്‍ നഗരസഭ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണെന്നും ശിഹാബ് തങ്ങള്‍ ഭവന പദ്ധതിയില്‍ വായ്പയെടുത്ത 10 കോടിരൂപക്ക് പുറമെ ആവശ്യമുള്ള രണ്ടു കോടി രൂപയിലേക്കാണ് ഭൂരഹിതര്‍ക്ക് നീക്കിവെച്ച പണം ചേര്‍ത്തതെന്നും കുടുംബങ്ങള്‍ പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധിച്ചു മഞ്ചേരി: ഒരുവര്‍ഷം മുമ്പ് മഞ്ചേരി നഗരസഭ പ്രഖ്യാപിച്ച ഭൂരഹിതര്‍ക്ക് ഭൂമി വിലയ്ക്ക് വാങ്ങി നല്‍കാനുള്ള പദ്ധതി ഉപേക്ഷിക്കുകയും പണം വകമാറ്റുകയും ചെയ്തതിനെതിരെ നഗരസഭാ ഓഫിസിലേക്ക് വെല്‍ഫെയര്‍ പാര്‍ട്ടി മുനിസിപ്പല്‍ കമ്മിറ്റി മാര്‍ച്ച് നടത്തി. നഗരസഭാ അംഗവും വെല്‍ഫെയര്‍ പാര്‍ട്ടി വനിതാവിഭാഗം ജില്ലാസമിതി അംഗവുമായ കെ. രജിത ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സുഭദ്ര വണ്ടൂര്‍, മണ്ഡലം സെക്രട്ടറി അന്‍വര്‍ നെന്‍മിനി, സവാദ് ബക്കര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.