മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന മലപ്പുറം മണ്ഡലം യു.ഡി.എഫ് പ്രഥമ യോഗത്തില്‍ ബഹിഷ്കരണം. ഗ്രൂപ് പ്രശ്നങ്ങളെ തുടര്‍ന്ന് ഐ വിഭാഗവും ലീഗുമായുള്ള പ്രശ്നത്തെ ചൊല്ലി ആനക്കയം പഞ്ചായത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുമാണ് യോഗം ബഹിഷ്കരിച്ചത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ ഇതുവരെ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ കഴിയാത്തതാണ് ബഹിഷ്കരണത്തിന് കാരണം. മലപ്പുറം നഗരസഭാ തെരഞ്ഞെടുപ്പില്‍ ഐ ഗ്രൂപ്പിലെയും ലീഗിലെയും സ്ഥാനാര്‍ഥികളെ എ ഗ്രൂപ് വിഭാഗക്കാര്‍ കാലുവാരിയെന്നാണ് പ്രധാന ആക്ഷേപം. എ ഗ്രൂപ് വിഭാഗം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ പല പരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കുന്നതും ഐ ഗ്രൂപ്പിന്‍െറ എതിര്‍പ്പ് ക്ഷണിച്ചു വരുത്തിയിരുന്നു. യു.ഡി.എഫ് മണ്ഡലം യോഗത്തിനു മുന്നേ ഐ ഗ്രൂപ്പുകാര്‍ മന്ത്രി എ.പി. അനില്‍കുമാറിന്‍െറ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാളയത്തില്‍ പട തുടങ്ങിയത് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിനും തലവേദനയായിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ആനക്കയം ഗ്രാമപഞ്ചായത്തില്‍ യു.ഡി.എഫ് സംവിധാനം തകര്‍ന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിട്ടും പ്രശ്നം പരിഹരിക്കാന്‍ യു.ഡി.എഫ് നേതൃത്വം തയാറാവാത്തതില്‍ പ്രതിഷേധിച്ചാണ് യോഗത്തില്‍നിന്ന് ആനക്കയം പഞ്ചായത്ത് കോണ്‍ഗ്രസ് കമ്മിറ്റി വിട്ടുനിന്നത്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാതെ യു.ഡി.എഫ് സംവിധാനത്തോട് സഹകരിക്കേണ്ടെന്നാണ് തീരുമാനം. മലപ്പുറം മണ്ഡലം യു.ഡിഎഫ് കണ്‍വന്‍ഷന്‍ ഡി.സി.സി പ്രസിഡന്‍റ് ഇ. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ വീക്ഷണം മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി. ഉബൈദുല്ല എം.എല്‍.എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി വി.എ. കരീം, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ടി.വി. ഇബ്രാഹീം, ഡി.സി.സി വൈസ് പ്രസിഡന്‍റ് പി.സി. വേലായുധന്‍കുട്ടി, യു.ഡി.എഫ് മണ്ഡലം ജനറല്‍ കണ്‍വീനര്‍ വി. മുസ്തഫ, പി.പി. അബൂബക്കര്‍, പി ബീരാന്‍ കുട്ടി ഹാജി, ഗഫൂര്‍, എം. വിജയകുമാര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്സന്‍ സി.എച്ച്. ജമീല ടീച്ചര്‍, കെ.പി. മുഹമ്മദ് മുസ്തഫ, കെ.എം. ഗിരിജ, കെ.പി. ആറ്റക്കോയ തങ്ങള്‍, ടി. സെയ്താലി മൗലവി, പി.എ. സലാം, എം. സത്യന്‍, മുജീബ് കാടേരി എന്നിവര്‍ സംസാരിച്ചു. മാര്‍ച്ച് അഞ്ചിനകം യു.ഡി.എഫ് ബൂത്ത് കമ്മിറ്റികള്‍ രൂപവത്കരിക്കാന്‍ തീരുമാനിച്ചു. 10ന് മലപ്പുറം ടൗണ്‍ ഹാളില്‍ യു.ഡി.എഫ് ജില്ലാ കണ്‍വെന്‍ഷന്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.