തിരൂരില്‍ വിവിധ പദ്ധതികളുടെ സമര്‍പ്പണം ജനകീയോത്സവമായി

തിരൂര്‍: നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികളുടെ സമര്‍പ്പണവും നിര്‍മാണോദ്ഘാടനവും ജനകീയോത്സവമായി. ചടങ്ങിന് വേദിയൊരുക്കിയ താഴെപ്പാലം രാജീവ് ഗാന്ധി സ്മാരക സ്റ്റേഡിയം ഉദ്ഘാടനത്തിന് സാക്ഷിയാകാന്‍ നിരവധി ആളുകള്‍ എത്തി. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശന കവാടത്തില്‍ എം.എല്‍.എ മാരായ സി. മമ്മുട്ടി, അബ്ദുറഹ്മാന്‍ രണ്ടത്താണി തുടങ്ങിയവര്‍ ചേര്‍ന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഉദ്ഘാടന വേദിയിലേക്ക് മുഖ്യമന്ത്രിയെ വരവേറ്റു. സി. മമ്മുട്ടിയുടെ ആസ്തി വികസന നിധിയുപയോഗിച്ച് നവീകരിച്ച സ്റ്റേഡിയത്തിന്‍െറ സമര്‍പ്പണം, തിരൂര്‍ ജില്ലാ ആശുപത്രിയെ ജനറല്‍ ആശുപത്രിയാക്കി ഉയര്‍ത്തിയുള്ള പ്രഖ്യാപനം, മണ്ഡലത്തില്‍ സ്ഥാപിച്ച ഹൈമാസ്റ്റ്, മിനി മാസ്റ്റ് വിളക്കുകളുടെ ഉദ്ഘാടനം, മണ്ഡലത്തില്‍ നടപ്പാക്കിയ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ സമര്‍പ്പണം, താഴെപ്പാലത്തെ ആധുനിക ശൗച്യാലയത്തിന്‍െറ നിര്‍മാണ ഉദ്ഘാടനം തുടങ്ങി ആകെ1321 കോടി രൂപചെലവുള്ള പദ്ധതികളുമായി ബന്ധപ്പെട്ട പരിപാടികളാണ് നടന്നത്. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി അധ്യക്ഷത വഹിച്ചു. ഫുട്ബാള്‍ താരം ഐ.എം വിജയന്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ തുടങ്ങിയവര്‍ സംസാരിച്ചു. സി. മമ്മുട്ടി എം.എല്‍.എ സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി അബ്ദുല്‍ ലത്തീഫ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.