സ്ത്രീകള്‍ക്ക് പ്രതിരോധ മുറകള്‍ അഭ്യസിപ്പിക്കാന്‍ ജനമൈത്രി പൊലീസ്

തിരൂര്‍: കവര്‍ച്ചക്കാരെയും സാമൂഹിക വിരുദ്ധരെയും നേരിടാന്‍ സ്ത്രീകള്‍ക്ക് പ്രതിരോധ മുറകള്‍ അഭ്യസിപ്പിച്ച് ജനമൈത്രി പൊലീസ്. തിരൂര്‍ കുടുംബശ്രീ യൂനിറ്റിലെ അംഗങ്ങള്‍ക്കായാണ് ആദ്യഘട്ട പരിശീലനം. പിടിച്ചുപറി, ശല്യം ചെയ്യല്‍ തുടങ്ങിയവ നേരിടാനുള്ള കായിക മുറകളാണ് അഭ്യസിപ്പിക്കുന്നത്. തിരൂര്‍ കോരങ്ങത്ത് സാംസ്കാരിക സമുച്ചയത്തില്‍ രണ്ട് ദിവസം നീളുന്നതാണ് പരിശീലനം. നൂറോളം പേരാണ് പങ്കെടുക്കുന്നത്. പരിശീലനം മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. എസ്. ഗിരീഷ് ഉദ്ഘാടനം ചെയ്തു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ പി.ഐ. റഹിയാനത്ത്, ഐ.പി. ഷാജിറ, ഗീത പള്ളിയരി, സി.ഡി.എസ് പ്രസിഡന്‍റ് കവിത എന്നിവര്‍ സംസാരിച്ചു. എസ്.ഐ സുമേഷ് സുധാകര്‍ സ്വാഗതവും സുബ്രഹ്മണ്യന്‍ നന്ദിയും പറഞ്ഞു. മാസ്റ്റര്‍ ട്രെയിനര്‍ അസ്മാബി, ട്രെയിനര്‍മാരായ ഷര്‍മിള, ശ്രീജ രാജു എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.