പെരിന്തല്‍മണ്ണ: മുന്‍വര്‍ഷത്തെ മിച്ചം തുകയടക്കം പൊതു ഫണ്ടില്‍ ലഭ്യമായ 2,59,92,308 രൂപയില്‍ 69.70 ശതമാനം നടപ്പു സാമ്പത്തിക വര്‍ഷം പെരിന്തല്‍മണ്ണ ബ്ളോക് പഞ്ചായത്ത് ചെലവഴിച്ചതായി തിങ്കളാഴ്ച നടന്ന ബ്ളോക് വികസന സെമിനാര്‍ ചൂണ്ടിക്കാട്ടി. ജനറല്‍ മേഖലയില്‍ 79 പദ്ധതികളാണുള്ളത്. പട്ടികജാതി വികസനത്തിന് ലഭ്യമായ 1,56,50,750 രൂപയില്‍ 82.30 ശതമാനവും ചെലവഴിച്ചു. ഈ മേഖലയില്‍ 25 പദ്ധതികളാണുണ്ടായിരുന്നത്. പുതിയ വര്‍ഷത്തില്‍ ഐ.എ.വൈയില്‍ മൂന്ന് കോടിയും വയോജന ഭിന്ന ശേഷിക്കാരുടെ ഉന്നമനത്തിന് 30.75 ലക്ഷവും വനിതാ ഘടകപദ്ധതികള്‍ക്ക് 15.37 ലക്ഷവും പ്രത്യേക ഘടകപദ്ധതിയില്‍ പട്ടികജാതിക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് 1,85,51,000 രൂപയും വകയിരുത്തും. റോഡിതര മെയിന്‍റനന്‍സിന് 59.41 ലക്ഷം അധികമായി വകയിരുത്തും. വ്യവസായ പാര്‍ക്കിന് ഭൂമി വാങ്ങാനും ബ്ളോക്ക് ഓഫിസിനോട് ചേര്‍ന്ന് ഷോപ്പിങ് കോംപ്ളക്സ് കെട്ടിടം നിര്‍മാണം, ചരിത്രശേഷിപ്പുകള്‍ സംരക്ഷിക്കുന്നതിന് പദ്ധതി, തരിശ് ഭൂമി ഏറ്റെടുത്ത് സമഗ്ര നെല്‍കൃഷി, ടെറസ് പച്ചക്കറി കൃഷി, വിവിധ പഞ്ചായത്തുകളിലെ ചെറുടൗണുകളില്‍ നടപ്പാത നിര്‍മിച്ച് സൗന്ദര്യവത്കരണം, മാതൃകാ അങ്കണവാടി നിര്‍മാണം, ആദിവാസികള്‍ക്ക് സംരക്ഷിത പാര്‍പ്പിടം ഒരുക്കല്‍, വീടുകള്‍തോറും ഒൗഷധ സസ്യം വച്ചു പിടിപ്പിക്കല്‍ തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കാന്‍ ലക്ഷ്യം വെക്കുന്നതാണ് വികസന രേഖ. ബ്ളാക്കിലെ 22,829 കുടുംബങ്ങള്‍ ദാരിദ്ര്യ രേഖക്ക് താഴെയാണെന്ന് വികസന രേഖയില്‍ പറയുന്നു. ഇത്തരം കുടുംബങ്ങളെ ഉള്‍പ്പെടുത്തി സ്വയം സഹായ ഗ്രൂപ്പുകള്‍ രൂപവത്കരിച്ച് ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍െറ സഹായമത്തെിക്കും. വീടില്ലാത്ത 1936 കുടുംബങ്ങള്‍ ബ്ളോക്കിലുണ്ട്. വാസയോഗ്യമായ വീട്, വെള്ളം, വൈദ്യുതി തുടങ്ങിയവ ലഭ്യമാക്കാന്‍ ഐ.എ.വൈ, തൊഴിലുറപ്പ്, എസ്.ബി.എ, ആര്‍.ജി.ജി.വി.വൈ തുടങ്ങിയവയുടെ സഹായം ലഭ്യമാക്കും. സെമിനാര്‍ മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്തു. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് റീന പെട്ടമണ്ണ അധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡന്‍റ് ടി.കെ. സദഖ, ജില്ലാ പഞ്ചായത്ത് അംഗം ഉമര്‍ അറക്കല്‍, അമീര്‍പാതാരി, ബി.ഡി.ഒ കെ. മൊയ്തുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.