മഞ്ചേരി: വര്‍ധിച്ചുവരുന്ന കഞ്ചാവ്, അനധികൃത മദ്യവില്‍പന എന്നിവ തടയാനാവുന്നില്ല. എക്സൈസ്, പൊലീസ് ഉദ്യോഗസ്ഥര്‍ അയഞ്ഞതോടെ പകല്‍പോലും ആരെയും കൂസാതെ വിതരണക്കാരും മൊത്ത വില്‍പനക്കാരും മഞ്ചേരിയിലും പരിസരങ്ങളിലുമുണ്ട്. സമീപത്തെ ഉള്‍പ്രദേശങ്ങളിലേക്ക് കഞ്ചാവ് എത്തിക്കുന്നതും ഇവിടത്തെ മൊത്തവിതരണക്കാരാണ്. പഴയ ബസ്സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചും മലപ്പുറം റോഡില്‍ കെട്ടിടങ്ങള്‍ക്ക് പിന്നിലുമാണ് സ്ഥിരം ഉപയോക്താക്കളുടെ കൈമാറ്റം നടക്കുന്നത്. ലഹരിക്ക് അടിപ്പെടുന്നത് കൂടുതലും വിദ്യാര്‍ഥികളാണ്. സ്കൂളുകളിലും കോളജുകളിലും ബോധവത്കരണവും കൗണ്‍സലിങ്ങും തുടങ്ങിയപ്പോഴാണ് സ്ഥിരമായി കഞ്ചാവുപയോഗിക്കുന്നവരെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവന്നു തുടങ്ങിയത്. ഇതര സംസ്ഥാന തൊഴിലാളികളാണ് നേരത്തേ മഞ്ചേരിയില്‍ കഞ്ചാവ് വിറ്റിരുന്നത്. ഇപ്പോള്‍ നേരിട്ട് വാങ്ങി ജില്ലയിലത്തെിക്കുന്ന ഏജന്‍സികള്‍ വര്‍ധിച്ചു. ആവശ്യമുള്ള സ്ഥലങ്ങളില്‍ കഞ്ചാവത്തെിക്കുന്നുണ്ട്. ബിവറേജസ് ഒൗട്ട്ലെറ്റില്‍നിന്ന് മദ്യംവാങ്ങി ഇരട്ടിവിലക്ക് പറഞ്ഞ സ്ഥലങ്ങളിലത്തെിക്കുന്നവരും എക്സൈസിന്‍െറയും പൊലീസിന്‍െറയും കണ്ണില്‍പെടുന്നില്ല. സ്ഥിരം പരിശോധനയും നടപടിയും ഇല്ലാത്തതിനാലാണ് വിതരണക്കാര്‍ വര്‍ധിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.