എടവണ്ണപ്പാറ: ബി.എസ്.എന്‍.എല്‍ കേബ്ളുകള്‍ കത്തിനശിച്ചത് നിമിത്തം ടൗണിലെ ടെലിഫോണ്‍-ബ്രോഡ്ബാന്‍ഡ് സംവിധാനങ്ങള്‍ താറുമാറായി. ശനിയാഴ്ച പുലര്‍ച്ചെ അരീക്കോട് റോഡിലെ കള്‍വര്‍ട്ടിലൂടെ കടന്നുപോകുന്ന കേബ്ളുകളാണ് കത്തിനശിച്ചത്. കള്‍വര്‍ട്ടില്‍ നിക്ഷേപിച്ച ചപ്പുചവറുകള്‍ക്കും മാലിന്യങ്ങള്‍ക്കും തീ പിടിച്ചതാണ് കേബ്ളുകള്‍ കത്താന്‍ കാരണം. എടവണ്ണപ്പാറ മുതല്‍ ഇരട്ടമുഴി വരെയുള്ള കേബ്ള്‍ സംവിധാനം താറുമാറായതോടെ സര്‍ക്കാര്‍ ഓഫിസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. ശനിയാഴ്ച ഉച്ചവരെ രജിസ്റ്റര്‍ ഓഫിസില്‍ ഭൂമി രജിസ്ട്രേഷന്‍ തടസ്സപ്പെട്ടു. ബാങ്ക്, പോസ്റ്റ് ഓഫിസ് എന്നിവയുടെ പ്രവര്‍ത്തനവും തടസ്സപ്പെട്ടു. രാത്രി പത്ത് മണി കഴിഞ്ഞാല്‍ ടൗണില്‍ സാമൂഹിക വിരുദ്ധരുടെ സാന്നിധ്യം വ്യക്തമായിട്ടും മതിയായ പൊലീസ് പട്രോളിങ് സംവിധാനമില്ളെന്ന് പരാതിയുണ്ട്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ദിനേനയുണ്ടാകുന്ന സംഘര്‍ഷങ്ങളും കഴിഞ്ഞ ദിവസം നടന്ന കൊലപാതകവും വാര്‍ത്തയായിരുന്നു. ബി.എസ്.എന്‍.എല്‍ കേബ്ളുകള്‍ കത്തിനശിച്ചതുമായി ബന്ധപ്പെട്ട് വാഴക്കാട് പൊലീസ് സ്റ്റേഷന്‍, വാഴക്കാട് ഗ്രാമപഞ്ചായത്ത് ഓഫിസ് എന്നിവിടങ്ങളില്‍ പരാതി നല്‍കിയതായി എടവണ്ണപ്പാറ ജൂനിയര്‍ ടെലികോം ഓഫിസര്‍ ഇല്‍യാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.