മാറഞ്ചേരി: വര്‍ഷങ്ങള്‍ക്ക് മുമ്പ് മാറഞ്ചേരി മാറാടിക്കായലില്‍നിന്ന് ലഭിച്ച മൃതദേഹം ഡി.എന്‍.എ പരിശോധനയില്‍ മാറഞ്ചേരി മലയംകുളത്തേന്‍ സുറൂറിന്‍െറതല്ളെന്ന് തെളിഞ്ഞതോടെ കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്.പി. വേണുഗോപാലന്‍െറ നേതൃത്വത്തില്‍ അന്വേഷണ സംഘം മാറഞ്ചേരിയിലത്തെി. 2001 ഫെബ്രുവരി ആറിന് മാറാടിക്കായലില്‍ കല്ല്കെട്ടിത്താഴ്ത്തിയ നിലയില്‍ മൃതദേഹം കണ്ടത്തെിയിരുന്നു. പെരുമ്പടപ്പ് പൊലീസ് അജ്ഞാത മൃതദേഹമാണെന്ന് കരുതി പൊതുശ്മശാനത്തില്‍ സംസ്കരിച്ചു. ഇതിനിടയില്‍ മാറഞ്ചേരിയില്‍നിന്ന് കാണാതായ ഓട്ടോ ഇലക്ട്രീഷ്യന്‍ സുറൂറിന്‍െറ മൃതദേഹമാണെന്ന് വീട്ടുകാര്‍ തിരിച്ചറിഞ്ഞു. അഴുകിയ മൃതദേഹത്തിലെ അരയില്‍ കണ്ടത്തെിയ ചരടില്‍നിന്നാണ് വീട്ടുകാര്‍ സുറൂറിന്‍േറതാണെന്ന് തിരിച്ചറിഞ്ഞത്. പെരുമ്പടപ്പ് പൊലീസിന്‍െറ അന്വേഷണം തൃപ്തികരമല്ലാത്തതിനാല്‍ പാലക്കാട് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. പാലക്കാട് ഡിവൈ.എസ്.പി സ്ഥലം മാറിപ്പോയതോടെ മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കിഷോര്‍കുമാര്‍ 2008ല്‍ അന്വേഷണം ഏറ്റെടുത്തു. സ്വദേശികളായ നാലുപേര്‍ ചേര്‍ന്നാണ് സുറൂറിനെ കൊലപ്പെടുത്തി കെട്ടിത്താഴ്ത്തിയതെന്ന് പൊലീസ് പറയുന്നു. നാലുപേരെ അറസ്റ്റുചെയ്യുകയും ചെയ്തു. ഇവരെ പിടികൂടിയെങ്കിലും തെളിവുകള്‍ ലഭിക്കാത്തതിനാല്‍ കുറ്റപത്രം സമര്‍പ്പിക്കാനായില്ല. മൃതദേഹം സുറൂറിന്‍െറതാണെന്ന് ഉറപ്പുവരുത്താന്‍ പൊലീസ് തലയോട്ടി പരിശോധന നടത്തി. തലയോട്ടി പരിശോധനയിലും മൃതദേഹം സുറൂറിന്‍െറതാണെന്ന് വ്യക്തമായിരുന്നു. എന്നാല്‍, 2014ല്‍ കോഴിക്കോട് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എസ്. മുരളീധരന്‍െറ നേതൃത്വത്തില്‍ നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. മൃതദേഹത്തില്‍നിന്ന് ലഭിച്ച പല്ല് പരിശോധനയില്‍ സുറൂറിന്‍െറ വയസ്സിലും പല്ലിലെ വയസ്സിലും വ്യത്യാസം കണ്ടത്തെിയതോടെ ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കി. സുറൂറിന്‍െറതാണെന്ന് ഉറപ്പുവരുത്താന്‍ സുറൂറിന്‍െറ ഉമ്മയുടെ രക്തവും മൃതദേഹത്തിലെ തലയോട്ടിയും ഡി.എന്‍.എ പരിശോധന നടത്തി. ഡി.എന്‍.എ പരിശോധനയില്‍ മൃതദേഹം സുറൂറിന്‍െറതല്ളെന്ന് പരിശോധനാ ഫലം വന്നു. മൃതദേഹം സുറൂറിന്‍െറതല്ളെങ്കില്‍ പിന്നെ ആരുടേത് ആണെന്നും സുറൂര്‍ എവിടെയാണെന്നും എന്ന ചോദ്യം പൊലീസിനെ കുഴക്കുന്നു. ഡി.എന്‍.എ ഫലം വന്നതോടെ നാട്ടുകാരും വീട്ടുകാരും ആശങ്കയിലാണ്. ശനിയാഴ്ച കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വേണുഗോപാലന്‍െറ നേതൃത്വത്തില്‍ എത്തിയ അന്വേഷണ സംഘം സുറൂറിന്‍െറ വീടും മാറാടിക്കായലും സന്ദര്‍ശനം നടത്തി. സുറൂറിന്‍െറ മാതാവിന്‍െറയും മറ്റും മൊഴിയും രേഖപ്പെടുത്തി. കണ്ടത്തെിയ മൃതദേഹം ആരുടേതാണെന്ന് കണ്ടത്തൊന്‍ കോഴിക്കോട് ക്രൈംബ്രാഞ്ചും സുറൂര്‍ എവിടെയെന്ന് കണ്ടത്തൊന്‍ പെരുമ്പടപ്പ് ലോക്കല്‍ പൊലീസും അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.