എടപ്പാള്‍ സബ് രജിസ്ട്രാര്‍ ഓഫിസ് മാറ്റാന്‍ വീണ്ടും നീക്കം

എടപ്പാള്‍: തട്ടാന്‍പടിയില്‍ പ്രവര്‍ത്തിക്കുന്ന എടപ്പാള്‍ സബ് രജിസ്ട്രാര്‍ ഓഫിസ് അംശകച്ചേരിയിലേക്ക് മാറ്റാനുള്ള നീക്കം ആക്ഷന്‍ കമ്മിറ്റി വീണ്ടും തടഞ്ഞു. ശനിയാഴ്ച രാവിലെ ജില്ല രജിസ്ട്രാര്‍ ആര്‍. അജിത്കുമാറിന്‍െറ നേതൃത്വത്തിലത്തെിയ റവന്യൂ ഉദ്യോഗസ്ഥരാണ് രജിസ്ട്രാര്‍ ഓഫിസ് മാറ്റാന്‍ നീക്കം ആരംഭിച്ചത്. ഓഫിസ് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയതായി കാണിച്ച് നോട്ടീസ് രജിസ്ട്രാര്‍ നിലവിലെ കെട്ടിടത്തില്‍ പതിച്ചു. സംരക്ഷണത്തിനായി പൊന്നാനി സി.ഐ രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘവും സ്ഥലത്തത്തെിയിരുന്നു. വിവരമറിഞ്ഞ് നാട്ടുകാരും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും സ്ഥലത്തത്തെി. കഴിഞ്ഞ ചൊവ്വാഴ്ച രജിസ്ട്രാര്‍ ഓഫിസ് മാറ്റാന്‍ നീക്കം നടന്നിരുന്നു. എന്നാല്‍, ഹൈകോടതി ഓഫിസ് മാറ്റുന്നതിന് സ്റ്റേ അനുവദിച്ചിട്ടുണ്ടെന്ന ആക്ഷന്‍ കമ്മിറ്റിയുടെ നിലപാടിനെ തുടര്‍ന്ന് ഓഫിസ് മാറ്റുന്നത് അന്ന് പൊലീസ് തടഞ്ഞു. ഓഫിസ് മാറ്റാന്‍ ഹൈകോടതിയുടെ സ്റ്റേയില്ളെന്നും സ്വകാര്യ റിട്ട് ഫയല്‍ ചെയ്തത് മാത്രമാണ് നിലവിലുള്ളതെന്നും അതിനാല്‍ ഫെബ്രുവരി ഒന്നിലെ ഗവ. ഉത്തരവ് നടപ്പാക്കാം എന്ന് ഗവ. പ്ളീഡറുടെ ഉത്തരവുണ്ടെന്നുമുള്ള വാദവുമായാണ് റവന്യൂ ഉദ്യോഗസ്ഥര്‍ ശനിയാഴ്ച എത്തിയത്. എന്നാല്‍, ഈ ഉത്തരവില്‍ അപാകതകളുണ്ടെന്നും സ്വകാര്യ റിട്ടിന്‍െറ അടിസ്ഥാനത്തില്‍ ഉണ്ടാകുന്ന ഹൈകോടതി വിധി പാലിക്കണമെന്ന് ഗവ. പ്ളീഡറുടെ ഉത്തരവിന്‍െറ അവസാനം പറയുന്നുണ്ടെന്നും അതിനാല്‍ ഹൈകോടതി ഉത്തരവ് വരുന്നതുവരെ ഓഫിസ് മാറ്റാന്‍ അനുവദിക്കില്ളെന്നും ആക്ഷന്‍ കമ്മിറ്റി നിലപാടെടുത്തു. ഇതേതുടര്‍ന്ന് സി.ഐ ജില്ലാ രജിസ്ട്രാറുമായി ചര്‍ച്ചനടത്തി. സംസ്ഥാന രജിട്രേഷന്‍ ഐ.ജി ഗവ. പ്ളീഡറുമായും ചര്‍ച്ച നടത്തിയതിന്‍െറ അടിസ്ഥാനത്തില്‍ ഹൈകോടതി കേസ് പരിഗണിക്കുന്ന ഫെബ്രുവരി 22 വരെ ഓഫിസ് മാറ്റുന്നത് തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ ധാരണയാവുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.