പെരിന്തല്‍മണ്ണ: നിയോജക മണ്ഡലത്തിലെ മാനത്തുമംഗലം-പൊന്ന്യാകുറിശ്ശി ബൈപാസ് നവീകരണ പദ്ധതിക്ക് സര്‍ക്കാര്‍ മൂന്നു കോടി രൂപ അനുവദിച്ചതായി മന്ത്രി മഞ്ഞളാംകുഴി അലി അറിയിച്ചു. നേരത്തെ സൗന്ദര്യവത്കരണത്തിന്‍െറ ഭാഗമായി ഇതേ പാതയുടെ ഇരുവശവും വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രിയാണ് പാതക്ക് ‘അഞ്ചുമണിക്കാറ്റ്’ എന്ന് പേരിട്ടത്. തുടര്‍ന്നുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വള്ളുവനാട് വികസന അതോറിറ്റിയെ ചുമതലപ്പെടുത്തി. അതോറിറ്റി സമര്‍പ്പിച്ച 10 കോടി രൂപയുടെ എസ്റ്റിമേറ്റ് ഇപ്പോള്‍ സംസ്ഥാന ടൂറിസം വകുപ്പിന്‍െറ വര്‍ക്കിങ് ഗ്രൂപ്പിന്‍െറ പരിഗണനയിലാണ്. ഇതില്‍ വൈകാതെ നടപടി ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ഒട്ടേറെപേര്‍ പ്രഭാത-സായാഹ്ന നടത്തത്തിനായി ഉപയോഗിച്ചുവരുന്ന പാതക്ക് 3.5 കി.മീ നീളമുണ്ട്. പാതയുടെ ഒരുവശം ടൈല്‍സ് പതിച്ച് സിമന്‍റ് ബെഞ്ചുകള്‍ സ്ഥാപിക്കും. മറുവശം സൈക്കിള്‍ ട്രാക്കിനായി സൗകര്യപ്പെടുത്തും. ബജറ്റ് ധനാഭ്യര്‍ഥനകളുടെ മറുപടി പ്രസംഗത്തില്‍ കഴിഞ്ഞദിവസം നിയമസഭയിലാണ് മുഖ്യമന്ത്രി ഇതിനായി മൂന്നുകോടി രൂപ പ്രഖ്യാപിച്ചതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.