നിലമ്പൂര്‍: സ്വകാര്യ ബസുടമകളെ സഹായിക്കാന്‍, ലാഭത്തിലുള്ള ബസുകളുടെ സമയത്തില്‍ അധികൃതര്‍ മാറ്റം വരുത്തുന്നതിനെതിരെ കെ.എസ്.ആര്‍.ടി.ഇ.എ യൂനിയന്‍ (സി.ഐ.ടി.യു) കണ്‍ട്രോളിങ് ഇന്‍സ്പെക്ടറെ ഉപരോധിച്ചു. ഇന്‍സ്പെക്ടര്‍ എം.ടി. രാജുവിനെയാണ് ബുധനാഴ്ച രാവിലെ മുതല്‍ ഉപരോധിച്ചത്. കരുവാരകുണ്ട്-കാളികാവ്- പെരിന്തല്‍മണ്ണ വഴി കാഞ്ഞിരപ്പള്ളിയിലേക്ക് പോകുന്ന ബസിന്‍െറ സമയമാണ് ചൊവ്വാഴ്ച മുതല്‍ മാറ്റിയത്. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് തിരിച്ചുവരുന്ന സമയം വൈകീട്ട് ഏഴാക്കുകയായിരുന്നു. അഞ്ച് മണിക്കൂര്‍ അവിടെ ബസ് നിര്‍ത്തിയിടാനാണ് നിര്‍ദേശം. ഈ ബസിന് തൊട്ടുപിന്നിലുള്ള സ്വകാര്യബസുകളെ സഹായിക്കാനാണ് ഈ നീക്കമെന്ന് യൂനിയന്‍ ആരോപിച്ചു. ഇതില്‍ ഒരു സ്വകാര്യബസ് ഭരണകക്ഷി നേതാവിന്‍േറതാണെന്നും നല്ല കലക്ഷനുള്ള നിലമ്പൂര്‍ ഡിപ്പോയിലെ നിരവധി ബസുകളുടെ സമയത്തില്‍ അധികൃതര്‍ മാറ്റം വരുത്തിയതായും ഇവര്‍ പറഞ്ഞു. 54 ഷെഡ്യൂളുകളുള്ള നിലമ്പൂര്‍ ഡിപ്പോയില്‍ നിലവില്‍ 32 ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. സമരക്കാരെ രണ്ടോടെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സമരത്തിന് കെ. അബ്ദുല്‍ അസീസ്, കെ. ഷാഹുല്‍, പി.കെ. ഉസ്മാന്‍, സി.ജി. മനോജ്, കെ.എ. നിസാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.