സന്തോഷ് ട്രോഫി: അരീക്കോടിന്‍െറ സാന്നിധ്യം പുതുച്ചേരിയിലൂടെ

അരീക്കോട്: കാല്‍പന്തുകളിയുടെ ഈറ്റില്ലത്തുനിന്ന് സന്തോഷ് ട്രോഫിയില്‍ പുതുച്ചേരി സംസ്ഥാനത്തിനായി കളിക്കാനത്തെുന്നത് ഊര്‍ങ്ങാട്ടിരി സ്വദേശി. ഗ്രാമപഞ്ചായത്തിന്‍െറ ആസ്ഥാനമായ തെരട്ടമ്മലിലെ ചെമ്പകത്ത് ഉബൈദിന്‍െറയും ആയിഷക്കുട്ടിയുടെയും മകന്‍ ഷാനിലാണ് പുതുച്ചേരിക്കു വേണ്ടി ബൂട്ടണിയുന്നത്. പുതുച്ചേരി എസ്.ആര്‍.എം യൂനിവേഴ്സിറ്റിയില്‍ എം.ഫില്ലിന് പഠിക്കുന്ന 26കാരനായ ഷാനില്‍ യൂനിവേഴ്സിറ്റി ടീം അംഗമായാണ് സന്തോഷ് ട്രോഫിയില്‍ കളിക്കാനത്തെിയത്. മുമ്പ് സബ് ജൂനിയര്‍, ജൂനിയര്‍, അണ്ടര്‍ 21 ടീമുകളില്‍ കളിച്ചിരുന്നു. മമ്പാട് എം.ഇ.എസ് കോളജിന്‍െറയും താരമായിരുന്നു. കഴിഞ്ഞവര്‍ഷം ദക്ഷിണമേഖലാ അന്തര്‍ സര്‍വകലാശാലാ ചാമ്പ്യന്‍ഷിപ്പില്‍ പുതുച്ചേരിയുടെ മധ്യനിരയില്‍ കളിച്ചു. മുന്‍ രാജ്യാന്തര താരം സി. ജാബിറിന്‍െറ സഹോദര പുത്രനാണ് ഷാനില്‍. ഏക സഹോദരന്‍ ഷാഹില്‍ കോഴിക്കോട് വെസ്റ്റ് ഹില്ലിലെ ഗവ. എന്‍ജിനീയറിങ് കോളജ് ടീമംഗമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.