അളവുതൂക്ക ക്രമക്കേട്: ഒമ്പത് കേസുകള്‍ കണ്ടത്തെി

മലപ്പുറം: ജില്ലയിലെ മാളുകള്‍, സൂപ്പര്‍-ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയില്‍ ഒമ്പത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മലപ്പുറം, മഞ്ചേരി, നിലമ്പൂര്‍, മമ്പാട്, പെരിന്തല്‍മണ്ണ, താനാളൂര്‍, തിരൂര്‍, കുറ്റിപ്പുറം, വളാഞ്ചേരി, പുത്തനത്താണി എന്നിവിടങ്ങളിലെ 22 സ്ഥാപനങ്ങളിലായിരുന്നു പരിശോധന. പാക്കേജ്ഡ് കമ്മോഡിറ്റീസ് നിയമലംഘനങ്ങള്‍, മുദ്രയില്ലാത്ത അളവുതൂക്ക ഉപകരണങ്ങളുടെ ഉപയോഗം, പാക്കിങ് രജിസ്ട്രേഷനില്ലാതെ നടത്തുന്ന വ്യാപാരം, പാക് ചെയ്ത ഉല്‍പന്നങ്ങളിലെ തൂക്കക്കുറവ് എന്നിവയാണ് പരിശോധിച്ചത്. പാക്കേജ്ഡ് കമ്മോഡിറ്റീസ് റൂള്‍ പ്രകാരം പ്രഖ്യാപനങ്ങള്‍ ഇല്ലാത്തതിന് അഞ്ച് കേസുകളും അധികവില ഈടാക്കിയതിനും പാക്കിങ് രജിസ്ട്രേഷന്‍ ഇല്ലാത്തതിനും സര്‍ട്ടിഫിക്കറ്റ് പ്രദര്‍ശിപ്പിക്കാതിരുന്നതിനുമാണ് മറ്റ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. പരിശോധനയില്‍ ലീഗല്‍ മെട്രോളജി അസി. കണ്‍ട്രോളര്‍മാരായ എസ്.ഡി. സുഷമന്‍, എ. ഷാഹുല്‍ ഹമീദ്, സീനിയര്‍ ഇന്‍സ്പെക്ടര്‍ സുജ എസ്. മണി, ഇന്‍സ്പെക്ടര്‍മാരായ എസ്. സിറാജുദ്ദീന്‍, ടി.ജി. ജവഹര്‍, എന്‍. സുമതി എന്നിവര്‍ പങ്കെടുത്തു. സമാനമായ ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെടുന്ന ഉപഭോക്താക്കള്‍ക്ക് 0483 2766157 നമ്പറില്‍ പരാതികള്‍ അറിയിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.