വേങ്ങര: വേങ്ങര, ഊരകം, പറപ്പൂര്‍ പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാനായി ജലനിധിയുമായി സഹകരിച്ച് നടപ്പാക്കുന്ന ജലനിധി കുടിവെള്ള പദ്ധതി ഈ വര്‍ഷവും യാഥാര്‍ഥ്യമാവില്ളെന്ന് ഉറപ്പായി. വേങ്ങര പഞ്ചായത്തിലെ വാര്‍ഡുതല സമിതികളുടെ ഉപരിസഭയായ എസ്.എല്‍.ഇ.സി, കരാറുകാരുമായി വെച്ച ഉടമ്പടി പ്രകാരം പണി പൂര്‍ത്തീകരിക്കേണ്ട തീയതി 2016 ഒക്ടോബര്‍ 24 ആണെന്ന് വിവരാവകാശ നിയമപ്രകാരം ജലനിധിയില്‍ നിന്ന് ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു. വേങ്ങരയില്‍ ആറ് സോണുകളിലായി പതിനഞ്ചേമുക്കാല്‍ കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതിക്ക് ജലനിധിയുമായി 2013 സെപ്റ്റംബര്‍ 28നാണ് കരാര്‍ ഒപ്പുവെക്കുന്നത്. മൂന്ന് വര്‍ഷം കൊണ്ട് പണി പൂര്‍ത്തീകരിച്ച് കുടിവെള്ളം വിതരണം ചെയ്യാമെന്നായിരുന്നു കരാര്‍. കടലുണ്ടിപ്പുഴയിലെ കല്ലക്കയത്തുനിന്ന് വാട്ടര്‍ അതോറിറ്റിയുടെ ജലസംഭരണിയിലേക്ക് വെള്ളം കൊണ്ടുപോവുന്ന വലിയ പൈപ്പ്ലൈനുകള്‍ സ്ഥാപിക്കുന്ന പണിയാണ് ഇഴഞ്ഞുനീങ്ങുന്നത്. റോഡ് വെട്ടിപ്പൊളിച്ച് ഭീമന്‍ പൈപ്പുകള്‍ സ്ഥാപിക്കുന്നതിനെതിരെയും തടയണ നിര്‍മിക്കാതെ കല്ലക്കയത്തുനിന്ന് വെള്ളമെടുക്കുന്നതിനെതിരെയും പറപ്പൂര്‍ പഞ്ചായത്തിലെ കല്ലക്കയം നിവാസികള്‍ സമരത്തിലാണ്. തടയണ നിര്‍മിക്കാതെ കല്ലക്കയത്തുനിന്ന് വെള്ളമെടുക്കുന്നതിനെതിരെ പ്രദേശവാസികള്‍ ഹൈകോടതിയെ സമീപിക്കുകയും ചെയ്തു. പ്രശ്നം പഠിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഹൈകോടതി ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തടയണ നിര്‍മാണം എങ്ങുമത്തൊത്ത സാഹചര്യത്തില്‍ ജലനിധി പദ്ധതി പ്രകാരം ഈ വേനലിലും കുടിവെള്ളം കിട്ടാക്കനിയാവുമെന്നാണ് വിലയിരുത്തല്‍. പദ്ധതി നിര്‍വഹണത്തിന് ഗുണഭോക്തൃ വിഹിതമായി 3000 രൂപയും അതിലധികവും പൊതുജനങ്ങളില്‍നിന്ന് പിരിച്ചെടുത്തിട്ടുണ്ട്. പദ്ധതിക്കായി കരാര്‍ ചെയ്ത തുക എത്രയാണെന്നും പണി പൂര്‍ത്തീകരിക്കേണ്ട തീയതി ഏതാണെന്നും ചോദിച്ച് വിവരാവകാശ പ്രവര്‍ത്തകന്‍ എ.പി. അബൂബക്കര്‍ നല്‍കിയ അപേക്ഷയുടെ മറുപടിയാണ് കരാര്‍ സംബന്ധമായ വിവരങ്ങള്‍ ജലനിധി പുറത്തുവിട്ടത്്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.