വേങ്ങര: ടാങ്കര്‍ ലോറിയില്‍ കക്കൂസ് മാലിന്യം വയലില്‍ തള്ളാനത്തെിയ സംഘത്തെ നാട്ടുകാര്‍ കാവലിരുന്ന് പിടികൂടി. വേങ്ങര ഭാഗത്തെ ക്വാര്‍ട്ടേഴ്സുകളില്‍നിന്ന് ശേഖരിക്കുന്ന മാലിന്യം ഊരകം കുന്നത്ത് റോഡിനോടു ചേര്‍ന്ന വയലില്‍ തള്ളാനത്തെിയ സംഘത്തെയാണ് നാട്ടുകാര്‍ തടഞ്ഞത്. ആറു മാസത്തോളമായി നാട്ടുകാര്‍ ഇവരെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു. നിരവധി തവണ ഈ ഭാഗത്ത് മാലിന്യം തള്ളിയതിനെ തുടര്‍ന്നുണ്ടായ ദുര്‍ഗന്ധവഉും ആരോഗ്യ പ്രശ്നങ്ങളും സഹിക്കവയ്യാതെയാണ് യുവാക്കളില്‍ ചിലര്‍ രംഗത്തിറങ്ങിയത്. സമീപത്തെ വീടുകളിലെ കിണറുകളിലും കുളങ്ങളിലും മാലിന്യം ഒഴുകിയത്തെിയതിനാല്‍ മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള രോഗബാധയും ഈ ഭാഗത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആരോഗ്യ വകുപ്പിലും പൊലീസിലും പരാതി നല്‍കിയിരുന്നെങ്കിലും മാലിന്യം തള്ളുന്നവരെ പിടികൂടാനായിരുന്നില്ല. കഴിഞ്ഞദിവസം രാത്രി ഒന്നോടെയാണ് കെ.എല്‍ 16 എം. 6247 ടാങ്കര്‍ ലോറിയില്‍ സംഘം മാലിന്യം തള്ളാനത്തെിയത്. നാട്ടുകാരെ കണ്ട് വാഹനം ഓടിച്ചുപോയെങ്കിലും കാരാത്തോട് വെച്ച് പിടികൂടുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ത്തെിയ വേങ്ങര പൊലീസ് ടാങ്കര്‍ ലോറി ഡ്രൈവര്‍ മുഹമ്മദ് സ്വഫ്വാന്‍, സഹായികളായ അബ്ദുല്‍ നാസര്‍ എന്നിവരെ കസ്റ്റഡിയെലെടുത്തു. പെരിന്തല്‍മണ്ണ സ്വദേശികളായ ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. കോഴിക്കോട് ഭാഗത്തുനിന്ന് മാലിന്യം ശേഖരിച്ച് തള്ളാന്‍ കരാര്‍ എടുക്കുന്ന സംഘത്തില്‍പെട്ടവരാണ് ഇവര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.