ചത്തെുകടവ് പാലം അപ്രോച്ച് റോഡ്: പ്രശ്നപരിഹാരത്തിന് ഉപസമിതി

കാളികാവ്: ചത്തെുകടവ് പാലത്തിന്‍െറ അപ്രോച്ച് റോഡ് നിര്‍മാണത്തിലെ അപാകത പരിഹരിക്കുന്നതിന് വിവിധ പാര്‍ട്ടി പ്രതിനിധികളെ ഉള്‍പ്പെടുത്തി ഉപസമിതിയെ രൂപവത്കരിച്ചു. ഞായറാഴ്ച കാളികാവ് ബ്ളോക്ക് ഓഫിസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ് ഉപസമിതിയെ നിശ്ചയിച്ചത്. നിര്‍മാണത്തിലെ അപാകതക്കെതിരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയതിനെ തുടര്‍ന്ന് പ്രവൃത്തി നിര്‍ത്തിവെച്ചതാണ്. ടി.ബിയോട് ചേര്‍ന്ന ഭാഗത്താണ് റോഡിന് വീതികുറവും വളവും വന്നത്. കരുവാരകുണ്ട് റോഡില്‍നിന്ന് ഇറങ്ങുന്ന ഭാഗത്ത് ഭാവിയില്‍ അപകടസാധ്യത കൂടുമെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. മൂന്നര കോടി ചെലവഴിച്ചുള്ള പാലത്തിന്‍െറ അപ്രോച്ച് റോഡിന് പാലത്തേക്കാള്‍ വീതികുറഞ്ഞത് വിവാദമായിരുന്നു. റോഡിന് നിശ്ചയിച്ച വീതിയുണ്ടെന്നും ലഭ്യമായ സര്‍ക്കാറിന്‍െറ സ്ഥലം മുഴുവന്‍ ഏറ്റെടുത്തിട്ടുണ്ടെന്നുമാണ് പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ വിശദീകരണം. എന്നാല്‍, പ്രശ്നം പരിഹരിക്കാന്‍ വിലകൊടുത്തോ അല്ലാതെയോ കൂടുതല്‍ സ്ഥലം ലഭ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡിന് ആവശ്യമായ സ്ഥലം ലഭ്യമാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉപസമിതി പരിശോധിക്കും. സര്‍വകക്ഷിയോഗത്തില്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി. ഖാലിദ് മാസ്റ്റര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എന്‍. സെയ്താലി, വി.പി. മുജീബ് മാസ്റ്റര്‍, റിയാസ് പാലോളി തുടങ്ങിയവര്‍ സംസാരിച്ചു. ബ്ളോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍ക്ക് പുറമെ എന്‍. മൂസ (കോണ്‍), കെ. കുഞ്ഞാപ്പ ഹാജി (ലീഗ്), എന്‍. നൗഷാദ് (സി.പി.എം), സി.പി. അറമുഖന്‍ (ബി.ജെ.പി), ടി. ബഷീര്‍ മാസ്റ്റര്‍ (വെല്‍ഫെയര്‍ പാര്‍ട്ടി) തുടങ്ങിയവരാണ് ഉപസമിതിയംഗങ്ങള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.