താനൂരിനെ താലൂക്കായി ഉയര്‍ത്താന്‍ ആര്‍.ഡി.ഒ റിപ്പോര്‍ട്ട് നല്‍കി

താനൂര്‍: താനൂരിനെ താലൂക്കായി ഉയര്‍ത്തുന്നതിന് താനൂര്‍ ആര്‍.ഡി.ഒ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. സാമൂഹിക പ്രവര്‍ത്തകനായ വടക്കയില്‍ ബാപ്പു കേരള ഹൈകോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയുടെ ഫലമായി കോടതി പ്രസ്തുത വിഷയത്തില്‍ തീരുമാനമെടുക്കാന്‍ തഹസില്‍ദാര്‍ക്കും ആര്‍.ഡി.ഒക്കും നിര്‍ദേശം നല്‍കിയിരുന്നു. ആറ് മാസത്തിനുള്ളില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ കോടതി സര്‍ക്കാറിന് നിര്‍ദേശവും നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ തിരൂര്‍ തഹസില്‍ദാര്‍ നടത്തിയ അന്വേഷണത്തിന്‍െറ അടിസ്ഥാനത്തിലാണ് ആര്‍.ഡി.ഒ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. താനൂര്‍ ബ്ളോക്ക് പരിധിയിലുള്ള താനൂര്‍, പരിയാപുരം, താനാളൂര്‍, പൊന്മുണ്ടം, ചെറിയമുണ്ടം, നിറമരുതൂര്‍, വളവന്നൂര്‍, കല്‍പകഞ്ചേരി, ഒഴൂര്‍, പെരുമണ്ണ വില്ളേജുകള്‍ താനൂര്‍ ബ്ളോക്കിന് കീഴില്‍ വരുന്നുണ്ട്. 2011ലെ സെന്‍സസ് പ്രകാരം വില്ളേജുകളിലെ ജനസംഖ്യ 3,22,463 ആണ്. ബ്ളോക്കിന് കീഴില്‍ നൂറോളം സര്‍ക്കാര്‍ സ്ഥാപനങ്ങളുണ്ടെന്നും തീരപ്രദേശമായതിനാല്‍ താലൂക്ക് രൂപവത്കരണം ഗുണം ചെയ്യുമെന്ന് ആര്‍.ഡി.ഒയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ റവന്യൂ റിക്കവറി ഉള്‍പ്പെടെയുള്ള ജോലിഭാരം കുറക്കുന്നതിനും ഭരണസൗകര്യത്തിനും താലൂക്ക് രൂപവത്കരണം സൗകര്യപ്രദമാണെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.