കാളികാവ്: പൂങ്ങോട് ചേരിപ്പലത്തെ റബര്‍ പാല്‍ സംഭരണ കേന്ദ്രത്തില്‍ നിന്നുള്ള മാലിന്യമൊഴുക്കിനെതിരെ ആരോഗ്യ വകുപ്പ് നോട്ടീസ് നല്‍കി. ജനങ്ങള്‍ക്ക് ദുരിതം സൃഷ്ടിക്കുന്ന മാലിന്യമൊഴുക്ക് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് ലാറ്റെക്സ് സംഭരണ കേന്ദ്രം ഉടമ ചേരിപ്പലത്തെ തൊണ്ണിത്തൊടി ഉണ്ണീരിക്ക് കാളികാവ് സി.എച്ച്.സിയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുഹമ്മദലി നോട്ടീസ് നല്‍കിയത്. ജനജീവിതം ദുസ്സഹമാക്കി പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ലാറ്റെക്സ് കേന്ദ്രത്തിന്‍െറ നടപടിക്കെതിരെ ഞായറാഴ്ച ചേര്‍ന്ന ജനകീയ കൂട്ടായ്മ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ച് രംഗത്തിറങ്ങിയിരുന്നു. മലിന ജലത്തിന്‍െറ ദുര്‍ഗന്ധം നൂറുകണക്കിന് കുടുംബങ്ങളെയാണ് ദുരിതത്തിലാക്കിയിരിക്കുന്നത്. പ്രദേശത്തെ നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സ്ഥാപനം എന്ന നിലക്ക് ശാസ്ത്രീയമായ മാലിന്യപ്ളാന്‍റ് സ്ഥാപിച്ച് ദുര്‍ഗന്ധവും ജലമൊഴുക്കും തടയണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. മാലിന്യം വിതക്കുന്ന ലാറ്റെക്സ് കേന്ദ്രത്തിനെതിരെ ഏതറ്റവും പോകുമെന്ന് നാട്ടുകാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.