സംസ്കരണ പ്ളാന്‍റിന് തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം –കലക്ടര്‍

നിലമ്പൂര്‍: മാലിന്യ സംസ്കരണ പ്ളാന്‍റിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണമെന്ന് ജില്ല കലക്ടര്‍ അമിത് മീണ. നിലമ്പൂര്‍ ബ്ളോക്ക് പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ നടക്കുന്ന മാലിന്യ മുക്ത ചാലിയാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മാസ്റ്റര്‍ പരിശീലകര്‍ക്കുള്ള പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വില്ളേജാണ് എന്‍െറ വീട് എന്ന ചിന്തയിലേക്ക് വളര്‍ന്നാല്‍ മാത്രമേ മാലിന്യ മുക്തമായ ഒരു ഗ്രാമം പടുത്തുയര്‍ത്താനാവൂ. അത്തരം ചിന്തകള്‍ വളര്‍ന്നാലേ പുഴയിലും പൊതുവഴിയിലും മാലിന്യം തള്ളുന്നതും വഴിയില്‍ കിടക്കുന്ന മാലിന്യം മടികൂടാതെ നീക്കാനും നമ്മള്‍ ശീലിക്കൂ. ഇതരസംസ്ഥാനങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന വിഷപച്ചക്കറികളുടെ ഉപയോഗം കുറക്കാന്‍ വീടുകള്‍ തോറും ജൈവപച്ചക്കറി ഉല്‍പാദിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. സുഗതന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കലക്ടര്‍ ഡോ. അരുണ്‍, ജില്ല പഞ്ചായത്ത് അംഗങ്ങളായ ഇസ്മായില്‍ മുത്തേടം, ഒ.ടി. ജയിംസ്, സെറീന മുഹമ്മദാലി, പഞ്ചായത്ത് പ്രസിഡന്‍റുമാരായ ഇ.എ. സുകു (വഴിക്കടവ്), പി.ടി. ഉസ്മാന്‍ (ചാലിയാര്‍), ആലീസ് അമ്പാട്ട് (എടക്കര), രാധാമണി (മൂത്തേടം ), കരുണാകരന്‍പിള്ള (പോത്തുകല്ല്), ബ്ളോക്ക് വൈസ് പ്രസിഡന്‍റ് സജീന സക്കറിയ, നിലമ്പൂര്‍ തഹസില്‍ദാര്‍ പി.പി. ജയചന്ദ്രന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ സുഭാഷ് ചന്ദ്രബോസ്, സി.വി. മുരളീധരന്‍, ബ്ളോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.