സ്കൂളില്‍ വിദ്യാര്‍ഥിനിയെ കബളിപ്പിച്ച് സ്വര്‍ണവള കവര്‍ന്നു

തിരൂരങ്ങാടി: സ്കൂളിലത്തെിയ യുവാവ് രണ്ടാം ക്ളാസ് വിദ്യാര്‍ഥിനിയെ കബളിപ്പിച്ച് സ്വര്‍ണവള തട്ടിയെടുത്ത് രക്ഷപ്പെട്ടു. വെന്നിയൂര്‍ പെരുമ്പുഴ എ.എം.എല്‍.പി സ്കൂളിലാണ് സംഭവം. ബുധനാഴ്ച വൈകീട്ട് കുട്ടികള്‍ക്ക് പാല്‍ വിതരണം നടക്കുന്നതിനിടെയാണ് യുവാവ് സ്കൂളിലത്തെി പ്രധാനാധ്യാപകന്‍ ആവശ്യപ്പെട്ടതാണെന്ന് പറഞ്ഞ് വള ഊരി വാങ്ങിയത്. ഇയാള്‍ പിന്നീട് അതുവഴി വന്ന ബൈക്കില്‍ കയറി രക്ഷപ്പെട്ടെന്ന് കോട്ടക്കല്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.